Get Updates
Get notified of breaking news, exclusive insights, and must-see stories!

കശ്മീരില്‍ അല്‍-ഒമര്‍ നേതാക്കള്‍ അറസ്റില്‍

ശ്രീനഗര്‍: അല്‍-ഒമര്‍ മുജാഹിദീന്റെ മൂന്ന് പ്രമുഖ നേതാക്കള്‍ കശ്മീരില്‍ അറസ്റിലായി. കശ്മീര്‍ താഴ്വരയില്‍ നിരവധി തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന്റെ പേരില്‍ സൈന്യം അന്വേഷിക്കുന്ന നസിര്‍ അഹമ്മദ് ഗാനായാണ് പിടിയിലായവരില്‍ ഒരാള്‍.

സൈന്യം അന്വേഷിക്കുകയും പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് സമ്മാനത്തുക പ്രഖ്യാപിക്കുകയും ചെയ്ത ബഷീര്‍ അഹമ്മദ്, മുഷ്താഖ് അഹമ്മദ് എന്നിവരാണ് മറ്റു രണ്ടുപേര്‍.

വടക്കന്‍ കാശ്മീരില്‍ സൈന്യവും കശ്മീര്‍ പൊലീസും സംയുക്തമായി നടത്തിയ നീക്കത്തിലാണ് ഇവരെ പിടികൂടിയതെന്ന് പ്രതിരോധ മന്ത്രാലയ വക്താവ് അറിയിച്ചു. ഇവരെ പ്പറ്റിയുള്ള രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് സൈന്യവും പൊലീസുകാരും ചേര്‍ന്ന് അറസ്റുചെയ്യനുള്ള നീക്കം നടത്തിയത്.

തിരിച്ചറിയല്‍ കാര്‍ഡുകളും മറ്റ് ചില പ്രധാന രേഖകളും ഇവരില്‍നിന്ന് കണ്ടെടുത്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+