ഉരുക്ക് ഫാക്ടറിയില്‍ മിസൈല്‍ കണ്ടെത്തി
ഗാസിയാബാദ്: ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലെ ഒരു ഫാക്ടറിയില്‍ മിസൈല്‍ സാമഗ്രികള്‍ കണ്ടെത്തി. ഏതാനും ബോംബുകളും പൊലീസ് പിടിച്ചെടുത്തു.
കവിനഗറിലെ ശങ്കര്‍ ഉരുക്ക് ഫാക്ടറിയിലെ വാട്ടര്‍ ടാങ്കിലാണ് ബോംബുകളും മിസൈലിന്റെ ഭാഗങ്ങളും കണ്ടെത്തിയത്. ഫാക്ടറിയില്‍ സ്ഫോടക വസ്തുക്കള്‍ സൂക്ഷിക്കുന്നുണ്ടെന്ന് വിവരം കിട്ടിയതിനെ തുടര്‍ന്ന് പൊലീസ് നടത്തിയ റെയ്ഡിലാണ് ഇവ കണ്ടെത്തിയത്. ഫാക്ടറിയുടെ ഉടമയെ പൊലീസ് അറസ്റ് ചെയ്തു.
ഗാസിയാബാദിലെ മറ്റൊരു ഉരുക്ക് ഫാക്ടറിയില്‍ കഴിഞ്ഞ വര്‍ഷം റോക്കറ്റുകളും റോക്കറ്റ് ലോഞ്ചറുകളും കണ്ടെത്തിയിരുന്നു.












Click it and Unblock the Notifications