മനോരോഗ പരിശോധനക്കായി പ്രവീണ്‍ കോടതിയെ സമീപിക്കും
മുംബൈ: ബി ജെ പി ജനറല്‍ സെക്രട്ടറി പ്രമോദ് മഹാജനെ വെടിവെച്ചുകൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട് ജുഡീഷ്യല്‍ കസ്റഡിയില്‍ കഴിയുന്ന സഹോദരന് പ്രവീണ്മഹാജന്റെ മാനസികാരോഗ്യ പരിശോധനക്ക് അനുമതി ലഭിക്കുന്നതിനായി കോടതിയെ സമീപിക്കുമെന്ന് പ്രവീണിന്റെ അഭിഭാഷകന് നന്ദകുമാര്‍ രജുര്ക്കര് പറഞ്ഞു.
റിമാന്റു ചെയ്യുന്നതിനായി പ്രവീണിനെ ഹാജരാക്കിയ മജിസ്ട്രേട്ടിനു മുമ്പാകെഇതിനുമുമ്പ് മൂന്ന് തവണ ഇതേ അപേക്ഷ നല്‍കിയെങ്കിലും അത് നിരസിക്കപ്പെടുകയായിരുന്നു. പക്ഷേ വൈദ്യപരിശോധനക്കുള്ള അപേക്ഷ നിരസിക്കുന്നതിനുള്ള കാരണം കോടതി വ്യക്തമാക്കിയിട്ടില്ല. അതുകൊണ്ടാണ് പരാതിയുമായി സെഷന്‍സ് കോടതിയെയോ ഹൈക്കോടതിയെയോ സമീപിക്കാമെന്ന് കരുതുന്നതെന്നും രജുര്ക്കര് വ്യക്തമാക്കി.
പ്രവീണിനോട് ആലോചിച്ച് ഇക്കാര്യത്തില്‍ വേണ്ട തീരുമാനമെടുക്കുമെന്നും രജുര്ക്കര് അറിയിച്ചു. മെയ് 17വരെ പ്രവീണിനെ ജുഡീഷ്യല്കസ്റഡിയില് വെക്കും. വെടിവപ്പുസംബന്ധിച്ച് ഫോറന്‍സിക് റിപ്പോര്‍ട്ടു വന്നുകഴിഞ്ഞ് പൊലീസ് മറ്റുനടപടികള്‍ ആരംഭിക്കും.
ഏപ്രില്‍ 22നാണ് പ്രവീണ്‍ സഹോദരന് പ്രമോദ് മഹാജനെ വെടിവെച്ചത്. ജ്യേഷ്ഠന് തന്നെ നിരന്തരമായി അവഗണിച്ചതിലുള്ള പക തീര്‍ക്കാനാണ് താന്‍ വെടിവെച്ചുകൊലപ്പെടുത്താന്‍ ശ്രമിച്ചതെന്നായിരുന്നു പ്രവീണ്‍ സംഭവത്തെക്കുറിച്ച് പൊലീസിന് നല്കിയ മൊഴി.
-
ബിജെപിയും സിപിഐഎമ്മും തമ്മിൽ രഹസ്യ ധാരണയെന്ന് വി ഡി സതീശൻ -
മോദിജി കാരണമാണ് ഞാൻ ഈ പാർട്ടിയിൽ വന്നത്; ഡോ. റോബിൻ രാധാകൃഷ്ണൻ -
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
പുതിയ വീടും കാറും സ്വന്തമാക്കും.. ഒപ്പം കൈനിറയെ സ്വര്‍ണവും; ഈ രാശിക്കാര്‍ക്കിനി നല്ലകാലം -
സ്വര്‍ണം ഇടിഞ്ഞു വീണു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുറവ്, ആഭരണം വാങ്ങാം, പവന് വില അറിയാം -
2% അല്ല, ഡിഎ 3% വര്‍ധിച്ച് 61% മാകും!!? 56,100 രൂപ ശമ്പളമുള്ളവര്‍ക്ക് 90,321 രൂപ കിട്ടും! -
സ്വർണ വില പവന് 23,000 രൂപ വരെ ഇടിയും;അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിക്കൂട്ടാം? പിന്നെ വിറ്റ് കാശാക്കാം -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
സ്വർണം ഏറ്റവും വില കുറവിൽ വാങ്ങാൻ ആകുന്നത് ഇപ്പോൾ; 2 മാസം കഴിഞ്ഞാൽ 1.5 ലക്ഷത്തിന് മുകളിലേക്ക്;സ്വർണ വ്യാപാരി -
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം












Click it and Unblock the Notifications