ക്ഷേത്രത്തില്‍ മോഷണം നടത്തിയ പൂജാരികള്‍ പിടിയിലായി
മുംബൈ: ക്ഷേത്രത്തില്‍ കവര്‍ച്ച നടത്തിയ രണ്ട് പൂജാരികളെ പൊലീസ് അറസ്റുചെയ്തു. മുംബൈ മണ്ഡപേശ്വര്‍ റോഡിലെ ശ്വേതംബര്‍ ജൈന ക്ഷേത്രത്തിലാണ് കവര്‍ച്ച നടന്നത്.
അതേ ക്ഷേത്രത്തിലെ പൂജാരിയായ പ്രവീണ്‍ റാത്തോഡ്, ദഹിസാറിലെ ക്ഷേത്രത്തില്‍ പൂജാരിയായ വിജയ് റാത്തോഡ് എന്നിവരാണ് കവര്‍ച്ചയെത്തുടര്‍ന്ന് പൊലീസ് പിടിയിലായത്.
ബുധനാഴ്ച രാത്രിയാണ് പ്രവീണിന്റെ കയ്യിലുണ്ടായിരുന്ന ഡ്യൂപ്ലിക്കേറ്റ് താക്കോലുപയോഗിച്ച് പ്രതികള്‍ രണ്ടുപേരും ചേര്‍ന്ന് ക്ഷേത്രത്തില്‍ കൊള്ളനടത്തിയത്. ഏഴ് സ്വര്‍ണ കീരീടങ്ങളും 230 ഗ്രാം തൂക്കം വരുന്ന വജ്രാഭരണങ്ങളുമടക്കം മൊത്തം 11ലക്ഷം രൂപയുടെ വസ്തുക്കളാണ് ക്ഷേത്രത്തില്‍നിന്നും ഇവര്‍ കൈക്കലാക്കിയത്. മോഷണം സംബന്ധിച്ച് പൊലീസ് പ്രവീണിനെ ചോദ്യം ചെയ്തെങ്കിലും ഇയാള്‍ ആദ്യം കുറ്റം സമ്മതിച്ചില്ല.
എന്നാല്‍ പിന്നീട് സത്യം തുറന്നുപറയുകയും വിജയിനെപ്പറ്റിവിവരം നല്‍കുകയും ചെയ്തു. പൊലീസ് സാധനങ്ങള്‍ കണ്ടെടുത്തു. സുഹൃത്തുക്കളായ ഇവര്‍ പെട്ടെന്നു പണമുണ്ടാക്കാനാണ് മോഷണംനടത്താന്‍ തീരുമാനിച്ചതെന്ന് ചോദ്യം ചെയ്യലിനുശേഷം പൊലീസ് അറിയിച്ചു.












Click it and Unblock the Notifications