റായ്ബറേലിയില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നു
റായ്ബറേലി: കനത്ത സുരക്ഷാ സന്നാഹങ്ങള്‍ക്കിടയില്‍ റായ്ബറേലി ലോക് സഭാ മണ്ഡലത്തിലേക്കുള്ള വോട്ടെടുപ്പാരംഭിച്ചു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വമാണ് റായ്ബറേലി ഉപതിരഞ്ഞെടുപ്പിനെ ശ്രദ്ധേയമാക്കുന്നത്.
ബിജെപിയിലെ വിനയ് കത്യാരാണ് സോണിയക്കെതിരെ മത്സരിക്കുന്നവരില്‍ പ്രമുഖന്‍. കത്യാരെക്കൂടാതെ സമാജ് വാദിപാര്‍ട്ടിയിലെ രാജ്കുമാര്‍ ചൗദരി, അപനാ ദളിലെ പ്രഭാ സിംഗ് എന്നിവരാണ് റായ്ബറേലിയില്‍ ജനവിധി തേടുന്ന മറ്റു പ്രമുഖസ്ഥാനാര്‍ത്ഥികള്‍. മൊത്തം 13.60ലക്ഷം വോട്ടര്‍മാരാണ് ഇന്ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ സോണിയയടക്കമുള്ള 16 സ്ഥാനാര്‍ത്ഥികളുടെ വിധി നിര്‍ണയിക്കുക.
ആകെയുള്ള 2100പോളിംഗ് സ്റേഷനുകളില്‍ 360 എണ്ണം അതീവജാഗ്രതാ ബൂത്തുകളായും 300എണ്ണത്തെ പ്രശ്നബാധിത ബൂത്തികളായും പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്ര അര്‍ദ്ധ സൈനിക വിഭാഗത്തെ വിന്യസിച്ചതടക്കം കനത്ത സുരക്ഷാ സന്നാഹങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പ്രതിഫലം പറ്റുന്ന പദവി വിവാദത്തെത്തുടര്‍ന്ന് റായ്ബറേലിയില്‍നിന്നുള്ളതന്റെ എം പി സ്ഥാനം സോണിയ രാജിവെച്ചതിനെത്തുടര്‍ന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പു നടത്തുന്നത്.












Click it and Unblock the Notifications