സോണിയ റെക്കോഡ് വിജയം നേടും: പ്രിയങ്ക
റായ്ബറേലി: റായ്ബറേലിയില്‍ നടക്കുന്ന ലോക്സഭാ ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി വന്‍ ഭൂരിപക്ഷം നേടുമെന്ന് മകളും തിരഞ്ഞെടുപ്പ് എജന്റുമായ പ്രയങ്ക അഭിപ്രായപ്പെട്ടു.
സോണിയക്കെതിരെ കരുത്തരായ എതിരാളികളില്ലെന്നത് കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ വര്‍ദ്ധിച്ച ആത്മവിശ്വാസത്തിന് കാരണമായിരുന്നു. അതുകൊണ്ടുതന്നെ ശക്തമായ പ്രചാരണങ്ങള്‍ ഇത്തവണ റായ്ബറേലിയില്‍ ഉണ്ടായിട്ടില്ലെന്ന് ആരോപണമുണ്ടെങ്കിലും ഇതൊന്നും സോണിയയുടെ വിജയത്തിന്റെ തിളക്കം കുറക്കില്ലെന്നും പ്രയങ്ക അഭിപ്രായപ്പെട്ടു.
രാവിലെ മുതല്‍ പോളിംഗ് ബൂത്തുകളില്‍ കാണപ്പെട്ട ജനങ്ങളുടെ പ്രതികരണം കോണ്‍ഗ്രസ്സിന്റെ വന്‍വിജയത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. മാത്രമല്ല റായ് ബറേലിക്കാര്‍ സോണിയയെയല്ലാതെ മറ്റൊരാളെയും തിരഞ്ഞെടുക്കില്ല-പ്രിയങ്ക വ്യക്തമാക്കി.
കഴിഞ്ഞ തവണ സോണിയക്കെതിരെ കരുത്തരായ എതിരാളികള്‍ ഉണ്ടായിരുന്നുവെന്നും ഇത്തവണ അതില്ലെന്നതുമാണ് ഏക വ്യത്യാസമെന്നും പ്രയങ്ക പറഞ്ഞു.












Click it and Unblock the Notifications