കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വോട്ട് ചെയ്യാനായി അവര്‍ ജന്മനാട്ടിലേക്ക് പോയില്ല

  • By Staff
Google Oneindia Malayalam News

കോഴിക്കോട്: കേരളത്തില്‍ കൂലിപ്പണി ചെയ്തു ജീവിക്കുന്ന തമിഴന്‍മാരില്‍ മിക്കവരും വോട്ട് ചെയ്യാനായി തമിഴ്നാട്ടിലേക്ക് പോയില്ല. തങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഒരു സര്‍ക്കാരും താത്പര്യമെടുക്കുന്നില്ല എന്നതാണ് അവരുടെ പരാതി.

കോഴിക്കോടിന് സമീപം കുറ്റിക്കാട്ടൂരില്‍ രണ്ടായിരത്തോളം തമിഴന്‍മാര്‍ താമസിക്കുന്നുണ്ട്. ഇവരില്‍ മിക്കവരും വോട്ട് ചെയ്യാനായി ജന്മനാട്ടിലേക്ക് പോയില്ല. തിരഞ്ഞെടുപ്പില്‍ താലിമാല മുതല്‍ ടെലിവിഷന്‍ വരെയുള്ള തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ വോട്ടിനു വേണ്ടി മാത്രമുള്ളതാണെന്നും തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ അതെല്ലാം വെറുതെയാവുമെന്നും അവരില്‍ മിക്കവരും അഭിപ്രായപ്പെട്ടു.

ജോലിക്കായി ഞങ്ങള്‍ തമിഴ്നാട്ടില്‍ നിന്നും കേരളത്തിലേക്ക് വരേണ്ടി വന്നു. 25 വര്‍ഷമായി ഞങ്ങള്‍ ഇവിടെ ജീവിക്കുന്നു. ജനിച്ച നാട്ടിലേക്ക് പോയിട്ട് പ്രയോജനമില്ല. സര്‍ക്കാര്‍ ഞങ്ങളുടെ പ്രശ്നങ്ങള്‍ പരിഗണിക്കുന്നേയില്ല- മധുരയില്‍ വോട്ടുള്ള മുരുകന്‍ പറഞ്ഞു.

ഭൂമിയില്ലാത്ത കര്‍ഷകര്‍ക്ക് ഭൂമി നല്‍കുമെന്ന ്ഉറപ്പ് വെറും തിരഞ്ഞെടുപ്പ് വാഗ്ദാനം മാത്രമായി അവശേഷിക്കും. കഴിഞ്ഞ ഇരുപത് വര്‍ഷമായി ഞങ്ങള്‍ ഈ ഭൂമിയില്ലാതെ ബുദ്ധിമുട്ട് അനുഭവിക്കുകയാണ്- രാമനാഥപുരം സ്വദേശിയായ പാണ്ഡ്യന്‍ പറഞ്ഞു.

കുറ്റിക്കാട്ടൂര്‍, പുതിയപാളയം എന്നിവിടങ്ങളിലെ തമിഴ് കോളനികളിലായി ആയിരക്കണക്കിന് തമിഴര്‍ താമസിക്കുന്നുണ്ട്. കോഴിക്കോട് ജില്ലയിലെ മറ്റ് ഭാഗങ്ങളിലും ഒട്ടേറെ തമിഴര്‍ താമസിക്കുന്നുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X