തമിഴ്നാട്ടില്‍ 35 ശതമാനം പോളിംഗ്
ചെന്നൈ: തിങ്കളാഴ്ച നിയമസഭയിലേക്ക് തിരഞ്ഞെടുപ്പ് നടക്കുന്ന തമിഴ്നാട്ടില്‍ 11 മണി വരെ 35 ശതമാനം പോളിംഗ് രേഖപ്പെടുത്തി.
234 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ്. ഒരു ഘട്ടമായി നടക്കുന്ന വോട്ടെടുപ്പില്‍ 4.63 കോടി വോട്ടര്‍മാരാണ് സമ്മതിദാനാവകാശം വിനിയോഗിക്കുന്നത്.
വോട്ടെടുപ്പ് പൊതുവെ ശാന്തമാണ്. അനിഷ്ട സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ഗ്രാമപ്രദേശങ്ങളിലും നഗരപ്രദേശങ്ങളിലും സാമാന്യം കനത്ത തോതില്‍ വോട്ടെടുപ്പ് നടക്കുന്നുണ്ട്.












Click it and Unblock the Notifications