ബിജെപിക്ക് രണ്ട് സീറ്റ് കിട്ടും: ശ്രീധരന്‍പിള്ള
കോഴിക്കോട്: ബിജെപിക്ക് ഇത്തവണ രണ്ട് നിയമസഭാ സീറ്റ് ലഭിക്കുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരന്‍പിള്ള.
ബിജെപി വോട്ടുകള്‍ കഴിഞ്ഞ തവണത്തേക്കാള്‍ 30 മുതല്‍ 50 ശതമാനം വരെ വര്‍ദ്ധിക്കുമെന്നും അദ്ദേഹം പറഞ്ഞു. തിങ്കളാഴ്ച കോഴിക്കോട് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മഞ്ചേശ്വരം, പാലക്കാട് മണ്ഡലങ്ങളില്‍ ബിജെപി ജയിക്കുമെന്ന് കീഴ്ഘടകങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇവിടെ ബിജെപിക്ക് വിജയം തീര്‍ച്ചയാണ്. യുഡിഎഫ് ചരിത്രത്തിലെ ഏറ്റവും വലിയ പരാജയം ഏറ്റുവാങ്ങുമെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications