Get Updates
Get notified of breaking news, exclusive insights, and must-see stories!

അസാധാരണ പ്രണയകഥയുമായി കല്ല്യാണ വീഡിയോ

തിരുവനന്തപുരം: കല്ല്യാണ വീഡിയോ എന്ന 22 മിനിറ്റ് ദൈര്‍ഘ്യമുള്ള സിനിമയിലൂടെ നാല്പത്തിയൊന്നുകാരനായ സുകുമാരന്റെയും എഴുപ്പത്തിമൂന്നുകാരിയായ കുഞ്ഞമ്മയുടെയും അസാധാരണ പ്രണയകഥ പറയുകയാണ് പത്രപ്രവര്‍ത്തകനായ റോയ് മാത്യുവും രാജ് ദിവാകരനും.

ഇപ്പോള്‍ എറണാകുളത്തുതാമസിക്കുന്ന സുകുമാരന്‍ രണ്ട് വര്‍ഷംമുമ്പ് മൊട്ടിട്ട തന്റെ പ്രണയത്തെക്കുറിച്ച് പറയുന്നു. രണ്ട് വര്‍ഷം മുമ്പ് വിധവാ പെന്‍ഷനുള്ള അപേക്ഷാ ഫോം പൂരിപ്പിക്കാനായാണ് ആദ്യമായി കുഞ്ഞമ്മ സുകുമാരനടുത്തെത്തുന്നത്. അന്ന് കുഞ്ഞമ്മ തന്റെ ഭാര്യയാകുമെന്നോ ഒന്നിച്ചു ജീവിക്കുമെന്നോ പെയിന്ററായ സുകുമാരന്‍ കരുതിയിരുന്നില്ല.

അതിനുശേഷം ചന്തയില്‍വെച്ച് പച്ചക്കറി വില്‍പനക്കാരിയായ കുഞ്ഞമ്മയെ സ്ഥിരമായി കാണുമായിരുന്നെന്ന് സുകുമാരന്‍. അങ്ങനെ സുകുമാരനും കുഞ്ഞമ്മയും അടുത്തു. മൂന്ന് വര്‍ഷം മുമ്പ് ഭര്‍ത്താവ് മരിച്ചതോടെ മക്കള്‍ ഒറ്റപ്പെടുത്തിയ കുഞ്ഞമ്മക്ക് സുകുമാരനുമായുള്ള സൗഹൃദം ആശ്വാസമായിരുന്നു. ഡ്രൈവറായി ജോലിചെയ്യുന്ന ഇളയ മകന്റെയും കുടുംബത്തിന്റെയുമൊപ്പമായിരുന്നു കുഞ്ഞമ്മ അന്ന് കഴിഞ്ഞിരുന്നത്.

പച്ചക്കറി വില്‍പ്പനക്കു പുറമെ ജീവിതച്ചെലവീനായി ചില വീടുകളിലും അന്ന് കുഞ്ഞമ്മ പണിയെടുത്തിരുന്നു. മകന്റെ ഭാര്യയുമായി നിരന്തരമായുണ്ടാകുന്ന വഴക്കുകള്‍ കാരണം മാനസികമായ വിഷമങ്ങള്‍ അനുഭവിച്ച കുഞ്ഞമ്മയുടെ കഥകള്‍ക്ക് നല്ല കേള്‍വിക്കാരനായിരുന്നു സുകുമാരന്‍. മാത്രമല്ല കുഞ്ഞമ്മയുടെ ദുര്‍വിധിയില്‍ മനമലിഞ്ഞ സുകുമാരന്‍ അവരോട് തന്റെ മനസ്സിലെ താല്പര്യം തുറന്നുപറയുകയും ചെയ്തു.

സുകുമാരന്റെ ആഗ്രഹത്തിന് എതിരുപറയാന്‍ കുഞ്ഞമ്മക്കും കഴിയുമായിരുന്നില്ല. ഏതാനും ദിവസങ്ങള്‍ക്കുശേഷം സുകുമാരനും കുഞ്ഞമ്മയും ഒന്നിച്ചു താമസിക്കാന്‍ തുടങ്ങി. എന്നാല്‍ അയല്‍ക്കാര്‍ പറഞ്ഞ് കുഞ്ഞമ്മയുടെ മക്കള്‍ വിവരമറിയുകയും അവരെ ബലമായി കൊണ്ടുപൊകുകയും ചെയ്തു.

മക്കള്‍ കൊണ്ടുപോയി തന്നെ വീട്ടിതടങ്കലിലിടുകയായിരുന്നുവെന്ന് അന്നത്തെ ദിവസങ്ങള്‍ ഓര്‍ത്തുകൊണ്ടു കുഞ്ഞമ്മ പറയുന്നു. തുടര്‍ന്ന് കാര്യങ്ങളുടെ ഗൗരവം മനസ്സിലാക്കിയ സുകുമാരന്‍ നിയമ സഹായം തേടി. ഈ അവസ്ഥയില്‍നിന്നു കുഞ്ഞമ്മയെരക്ഷിക്കാന്‍ വിവാഹം മാത്രമാണ് പോംവഴിയെന്ന അഭിഭാഷകന്റെ നിര്‍ദേശംകേട്ട സുകുമാരന്‍ അതിനു വേണ്ടി തയ്യാറെടുത്തു. തൃപ്പൂണിത്തുറയില്‍ തന്റെ പേരിലുണ്ടായിരുന്ന ഭൂമി വിറ്റ കാശുകൊണ്ടു പുത്തന്‍കുരിശില്‍ സുകുമാരന്‍ ഒരു കൊച്ചു വീടു വാങ്ങി. ഗ്യാസ് കണക്നും ഫോണുമടക്കം എല്ലാ സൗകര്യങ്ങളുമുള്ള വീടൊരുക്കിയശേഷം കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 11ന് സുകുമാരന്‍ വീട്ടുകാരറിയാതെ രഹസ്യമായി കുഞ്ഞമ്മയെ ജീവിത സഖിയാക്കി.

ആലുവ ചീരക്കടവു ക്ഷേത്രത്തില്‍വച്ച് ഹിന്ദു മതാചാരപ്രകാരമായിരന്നു വിവാഹം. ആദ്യം കുഞ്ഞമ്മയെ സ്വീകരിക്കാന്‍ തന്റെ മാതാപിതാക്കള്‍ വിസമ്മതിച്ചെങ്കിലും പീന്നീട് അവരുടെ അനുഗ്രഹാശിസ്സുകള്‍ കിട്ടിയെന്ന് സുകുമാരന്‍. ജിവിതം അല്ലലില്ലാതെ മുന്നോട്ടു പോകുന്നതിനിടയില്‍ ജനുവരി 11ന് എതിര്‍പ്പുമായി കുഞ്ഞമ്മയുടെ മക്കള്‍ രംഗത്തെത്തി. അവര്‍ അമ്മയെ ബലമായി കൂടെക്കൊണ്ടുപോയി.

തുടര്‍ന്ന് സുകുമാരന്‍ ഭാര്യയെവിട്ടുകിട്ടാനായി നിയമയുദ്ധത്തിനിറങ്ങി. കേരള ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഫയല്‍ ചെയ്തു. കുഞ്ഞമ്മയെ മൂന്ന് ദിവസത്തിനുള്ളില്‍ കോടതിയില്‍ ഹാജരാക്കണമെന്ന് ഹൈക്കോടതി ജനുവരി 14ന് ഉത്തരവിട്ടു.

സുകുമാരനെയും കുഞ്ഞമ്മയെയും ഒന്നിച്ചു ജീവിക്കാനനുവദിച്ചുകൊണ്ട് കോടതി ഉത്തരവായി. ഇപ്പോള്‍ എല്ലാം ശാന്തമായെന്ന് ഇരുവരും പറയുന്നു. സുകുമാരന്റെ മാതാപിതാക്കള്‍ ഇവരുടെ പുതിയ വീടു സന്ദര്‍ശിച്ചു. ജീവിതത്തില്‍ ഒരിക്കലും താനിത്രയും സന്തോഷിച്ചിട്ടില്ലെന്ന് കുഞ്ഞമ്മ ആത്മാര്‍ത്ഥതയോടെ പറയുന്നു.

തങ്ങള്‍ക്കെതിരെ ഇങ്ങനെ പ്രതികരിച്ചതില്‍ മക്കളോടും സമൂഹത്തിനോടും തങ്ങള്‍ക്ക് പരാതിയില്ലെന്ന് ഈ ദമ്പതികള്‍. എല്ലാ പ്രതിബന്ധങ്ങളെയും പ്രായത്തെയും മറികടന്ന് ജീവിതമാരംഭിച്ച ഈ ദമ്പതികളാണ് റോയ് മാത്യുവിന്റെയും രാജ് ദിവാകരന്റെയും ടെലിഫിലിമിലെ നായകനും നായികയും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+