അമ്മയും രണ്ട് കുട്ടികളും പൊള്ളലേറ്റു മരിച്ചു
കാസര്‍കോട്: അമ്മയും മൂന്ന് മാസം പ്രായമായ കുഞ്ഞുള്‍പ്പെടെ രണ്ടു കുട്ടികളും ദുരൂഹസാഹചര്യത്തില്‍ പൊള്ളലേറ്റു മരിച്ച നിലയില്‍ കാണപ്പെട്ടു. മധൂരിലെ ഒരു വാടകവീട്ടില്‍ താമസിക്കുകയായിരുന്ന സമീറ (30), അവരുടെ മൂന്നു വയസുള്ള മകന്‍ സബില്‍, മൂന്ന് മാസം പ്രായമായ മകള്‍ സഖീറ എന്നിവരാണ് പൊള്ളലേറ്റു മരിച്ച നിലയില്‍ കാണപ്പെട്ടത്. ഗുരുതരമായി പൊള്ളലേറ്റ സമീറയുടെ ആറ് വയസുള്ള മകള്‍ സഹീറ അത്ഭുതകമായി രക്ഷപ്പെട്ടു.
ഈയിടെയാണ് സമീറ മുംബൈയില്‍ നിന്ന് മധൂരെത്തി ഭര്‍ത്താവ് അബ്ദുള്‍ റഹ്മാനോടൊപ്പം വാടകവീട്ടില്‍ താമസം തുടങ്ങിയത്. നേരത്തെ ഇവര്‍ മുംബൈയിലായിരുന്നു താമസിച്ചിരുന്നത്. അബ്ദുള്‍ റഹ്മാനെ വിവാഹം ചെയ്തതിനു ശേഷം സമീറ ഇസ്ലാം മതത്തിലേക്ക് മതം മാറുകയായിരുന്നു.
ദുരന്തം നടക്കുമ്പോള്‍ അബ്ദുള്‍ റഹ്മാന്‍ മുംബൈയിലായിരുന്നു. മൃതദേഹങ്ങള്‍ പരിയാരം മെഡിക്കല്‍ കോളജില്‍ പോസ്റ്മോര്‍ട്ടത്തിനയച്ചു.












Click it and Unblock the Notifications