Get Updates
Get notified of breaking news, exclusive insights, and must-see stories!

201 കോടി രൂപ മിച്ചമെന്ന് ധനമന്ത്രി

തിരുവനന്തപുരം: സംസ്ഥാന സാമ്പത്തിക പ്രതിസന്ധിയിലാണെന്ന റിപ്പോര്‍ട്ടുകള്‍ക്ക് വിരുദ്ധമായി യുഡിഎഫ് സര്‍ക്കാര്‍ അധികാരമൊഴിയുമ്പോള്‍ 201.46 കോടി രൂപ സംസ്ഥാന ഖജനാവില്‍ മിച്ചമുണ്ടെന്ന് ധനമന്ത്രി വക്കം പുരുഷോത്തമന്‍.

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം സംസ്ഥാനത്തിന്റെ പൊതുകടത്തിന്റെ വളര്‍ച്ചാ നിരക്ക് കുറയ്ക്കാന്‍ കഴിഞ്ഞിട്ടുണ്ട്. അനാവശ്യ ചെലവുകള്‍ ഒഴിവാക്കാന്‍ സാധിച്ചതുകൊണ്ടാണ് സംസ്ഥാനത്തിന്റെ വളര്‍ച്ചാ നിരക്ക് കൂട്ടാന്‍ കഴിഞ്ഞത്. തിങ്കളാഴ്ച തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മെയ് ആറ് വരെയുള്ള കണക്കനുസരിച്ച് 201.6 കോടി രൂപ സംസ്ഥാനത്ത് മിച്ചമുണ്ട്. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ 23,919 കോടി രൂപയുടെ കടമുണ്ടായിരുന്നു. മാര്‍ച്ച് 31 വരെയുള്ള കണക്കനുസരിച്ച് കടം 45,024 കോടി രൂപയാണ്.

സംസ്ഥാനത്ത് പൊതുകടം കൂടിയിട്ടുണ്ടെങ്കിലും എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്തുണ്ടായിരുന്നത്രയും കൂടിയിട്ടില്ല. മുന്‍ സര്‍ക്കാരിന്റെ കാലത്തുണ്ടായിരുന്ന പൊതുകടത്തിന്റെ വളര്‍ച്ചാ നിരക്ക് 137 ശതമാനമായിരുന്നു. ഇത് 88 ശതമാനമായി കുറയ്കാന്‍ സാധിച്ചിട്ടുണ്ട്.

കഴിഞ്ഞ ജൂലൈ മുതല്‍ എല്ലാ മാസവും ഒന്നാം തീയതി എല്ലാ തരം പെന്‍ഷനുകളും നല്‍കാറുണ്ട്. പെന്‍ഷന്‍ കുടിശികയുടെ ഒരു വലിയ ഭാഗവും കൊടുത്തുതീര്‍ത്തു. ഇത് മുന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ചെയ്തിരുന്നില്ലെന്ന് വക്കം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+