Get Updates
Get notified of breaking news, exclusive insights, and must-see stories!

വെടിക്കെട്ട് ദുരന്തം: വില്ലനായത് പൊട്ടാസ്യം ക്ലോറേറ്റ്

തൃശൂര്‍: തൃശൂര്‍ പൂരത്തിന്റെ ഭാഗമായി നടക്കാനിരുന്ന പാറമേക്കാവ് വിഭാഗത്തിന്റെ സാമ്പിള്‍ വെടിക്കെട്ടിനുള്ള പുരയിലുണ്ടായ പൊട്ടിത്തെറിക്കു കാരണം പൊട്ടാസ്യം ക്ലോറേറ്റിന്റെ അമിതമായ ഉപയോഗമാണെന്ന് കണ്ടെത്തി.

ആര്‍ഡിഒ സ്വാമിനാഥന്‍ കളക്ടര്‍ക്ക് നല്‍കിയ പ്രാഥമിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പൊട്ടാസ്യം ക്ലോറേറ്റ് വെടിക്കെട്ടിന് ഉപയോഗിക്കുന്നതില്‍ നേരത്തെ നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ട്.

പൊട്ടാസ്യം നൈട്രേറ്റും വെടിക്കെട്ട് ശേഖരത്തിലുള്ളതായി കണ്ടെത്തിയിട്ടുണ്ട്. കൂടുതല്‍ ശബ്ദമുണ്ടാവുന്നതിനാണ് ഇത് ഉപയോഗിക്കുന്നത്.

വെടിക്കെട്ട് സാമഗ്രികള്‍ നിറക്കുമ്പോള്‍ ചേരുവയിലുണ്ടായ പാകപ്പിഴയോ സമ്മര്‍ദമോ കാരണമാണ് പൊട്ടിത്തെറിയുണ്ടായതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പടക്കങ്ങളില്‍ പൊട്ടാസ്യം ക്ലോറേഡാണ് ആദ്യം നിറക്കുക. പിന്നീട് വര്‍ണപ്പൊടി നിറക്കും.

സ്ഫോടകവസ്തു വകുപ്പിന്റെ കൂടുതല്‍ സൂക്ഷ്മമായി നിരീക്ഷണം ഇത്തരം ദുരന്തങ്ങള്‍ ഒഴിവാക്കാന്‍ ആവശ്യമുണ്ടെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പടക്കങ്ങളുടെ ഭാരം ക്രമീകരിക്കേണ്ടതുണ്ടെന്നും നിര്‍ദേശമുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+