80 കഴിഞ്ഞാല്‍ രാഷ്ട്രീയം വിടണം: വക്കം
തിരുവനന്തപുരം: 80വയസ്സുകഴിഞ്ഞവര്‍ രാഷ്ട്രീയ രംഗത്തു തുടരുന്നത് തലവേദനയാണെന്ന് ധനമന്ത്രി വക്കം പുരുഷോത്തമന്‍.
80 കഴിഞ്ഞ ആരെയും പേരെടുത്ത് പറയുന്നില്ല . പ്രായമാകുന്നതോടെ രാഷ്ട്രീയരംഗത്തുനിന്നും വിട്ട് വീട്ടിലിരുന്ന് വാര്‍ദ്ധക്യം ആസ്വദിക്കണം. എനിക്ക് 78 വയസ്സുകഴിഞ്ഞു. രാഷ്ട്രീയത്തില്‍നിന്നും റിട്ടയര്‍ ചെയ്യാനാഗ്രഹിക്കുന്നു- അദ്ദേഹം വ്യക്തമാക്കി.
ആന്റമാന്‍ ലഫ്റ്റനന്റ് ഗവര്‍ണറുടെ പദവിപോലെ ധനകാര്യ മന്ത്രിയുടെ പദവിയും ഒട്ടും ലളിതമായിരുന്നില്ലെന്ന് വക്കം കൂട്ടിച്ചര്‍ത്തു.
താന്‍ രാഷ്ട്രീയ രംഗം വിടുകയാണെന്നും തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ലെന്നും കഴിഞ്ഞ മാര്‍ച്ചില്‍ത്തന്നെ വക്കം വ്യക്തമാക്കിയിരുന്നു. 1967ലെ തിരഞ്ഞെടുപ്പോടുകൂടിയാണ് വക്കം കേരള രാഷ്ട്രീയത്തില്‍ സജീവമാകുന്നത്. 1971ല്‍ ആദ്യമായി മന്ത്രി പദത്തിലെത്തി.
രണ്ടു തവണ കേരള നിയമസഭാ സ്പീക്കറാകുന്ന ആദ്യത്തെ വ്യക്തിയാണ് വക്കം പുരുഷോത്തമന്‍. 2004 ലാണ് ധനമന്ത്രിയാകുന്നത്.












Click it and Unblock the Notifications