ഇന്ത്യക്കാരന് ദുബായില്‍ 15 വര്‍ഷം തടവ്
ദുബായ്: ഒപ്പം ജോലി ചെയ്യുന്നയാളെ വെട്ടിക്കൊന്ന കേസില്‍ ഇന്ത്യക്കാരനെ ദുബായി കോടതി 15 വര്‍ഷം തടവിന് ശിക്ഷിച്ചു.
ലേബര്‍ ക്യാമ്പില്‍ വച്ച് മുന്‍കൂട്ടി തീരുമാനിച്ച പ്രകാരം കൊല നടത്തിയെന്ന കുറ്റമാണ് മുപ്പതുകാരനായ ഇയാള്‍ക്കെതിരെ ചുമത്തിയത്.
ഇലക്ട്രീഷ്യനായി ജോലി ചെയ്തിരുന്ന ഇയാള്‍ അടുക്കളയില്‍ ഉള്ളി അരിയുന്നതിനിടയില്‍ ഒപ്പം ജോലി ചെയ്യുന്നയാളുമായുണ്ടായ വാക്കുതര്‍ക്കമാണ് കൊലയില്‍ കലാശിച്ചത്. നെഞ്ചില്‍ കുത്തേറ്റയാളെ ചികിത്സക്ക് വിധേയമാക്കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.












Click it and Unblock the Notifications