Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇടക്കാല ഭരണഘടന വേണം: മാവോയിസ്റുകള്‍

കാഠ്മണ്ഡു: നേപ്പാളില്‍ ഇടക്കാല ഭരണഘടന സ്ഥാപിക്കണമെന്ന് മാവോയിസ്റ് നേതൃത്വം ആവശ്യപ്പെട്ടു. രാജ്യത്ത് വരാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിനുമുമ്പായി ഇടക്കാല സര്‍ക്കാറിന്റെയും ഭരണഘടനയുടെയും രൂപീകരണം അത്യാവശ്യമാണ്.

മാത്രമല്ല ഏഴുകക്ഷി പാര്‍ട്ടികളും മാവോയിസ്റുകളും തമ്മില്‍ രൂപീകരിച്ച ധാരണയിലെ 12 നിര്‍ദേശങ്ങളില്‍ ഒന്നാണ് ഇടക്കാല ഭരണഘടന രൂപികരിക്കുകയെന്നത്- മാവോയിസ്റുനേതാവ് പ്രചണ്ഡ വ്യക്തമാക്കി. ഒരു ജനാധിപത്യ രാഷ്ട്രത്തില്‍ ഭരണഘടന അത്യന്താ പേക്ഷിതമാണ്. ഇതില്ലാത്ത പക്ഷം രാജാധിപത്യത്തില്‍ നിന്ന് രാജ്യം മുക്തമാകില്ല.

ഇക്കാര്യത്തില്‍ നേപ്പാളിലെ ഇടക്കാല ഭരണകൂടം നിസംഗത പാലിക്കുകയാണെങ്കില്‍ ഇപ്പോഴത്തെ അന്തരീക്ഷം മാറുമെന്നും പ്രചണ്ഡ അറിയിച്ചു. നേപ്പാളിലെയും ഇന്ത്യയിലെയും ജയിലുകളില്‍ കഴിയുന്ന മാവോയിസ്റു നേതാക്കളെ പെട്ടന്നു സ്വതന്ത്രരാക്കിയാല്‍ മാത്രമേ സമാധാന ചര്‍ച്ചകള്‍ ആരംഭിക്കാന്‍ കഴയുകയുള്ളു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+