കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
ബിജെപി എക്സിക്യൂട്ടീവ് 29,30 തീയതികളില്‍
ദില്ലി: രാജ്നാഥ്സിംഗ് പ്രസിഡന്റായതിനു ശേഷമുള്ള ബിജെപി നിര്‍വാഹക സമിതിയുടെ ആദ്യത്തെ യോഗം മെയ് 29, 30 തീയതികളില്‍ ദില്ലിയില്‍ നടക്കും.
നേരത്ത മാര്‍ച്ചില്‍ ഗുവാഹതിയില്‍ നടത്തിയാന്‍ തീരുമാനിച്ചിരുന്ന യോഗം മെയ് 25ന് ലുതിയാനയില്‍ നടത്താനായി മാറ്റിയിരുന്നു. പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രമോദ് മഹാജന്റെ നിര്യാണത്തെ തുടര്‍ന്ന് 27,28 തീയതികളില്‍ ദില്ലിയില്‍ യോഗം നടത്താന്‍ തീരുമാനിച്ചു. യോഗം 29,30 തീയതികളിലേക്ക് വീണ്ടും മാറ്റിയതായി ബിജെപി ഓഫീസിന്റെ ചുമതലയുള്ള ശ്യാം ജാജു അറിയിച്ചു.
എക്സിക്യൂട്ടിവ് യോഗത്തില്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും സംസ്ഥാന പാര്‍ട്ടി പ്രസിഡന്റുമാരും ഓര്ഗനൈസേഷന് സെക്രട്ടറിമാരും പങ്കെടുക്കും. ദേശീയ എക്സിക്യൂട്ടിവ് യോഗത്തിനു ശേഷം സംസ്ഥാന പ്രസിഡന്റുമാരും ഓര്ഗനൈസേഷന് സെക്രട്ടറിമാരും 31ന് യോഗം ചേരും.
Comments
Story first published: Tuesday, May 9, 2006, 5:30 [IST]