ഇന്ധന വില: ഇടതുപാര്‍ട്ടികളുമായി ചര്‍ച്ച നടത്തും
ദില്ലി: പെട്രോളിയം ഉത്പന്നങ്ങളുടെ വില വര്‍ധിപ്പിക്കുന്നതു സംബന്ധിച്ച് കേന്ദ്രം ഇടതുപാര്‍ട്ടികളുമായി ചര്‍ച്ച നടത്തും.
ബുധനാഴ്ച ഇക്കാര്യം സിപിഎം നേതാവ് സീതാറാം യെച്ചൂരിയും ഇടതു എംപിമാരായ ഗുരുദാസ് ദാസ് ഗുപ്തയും ദീപാങ്കര്‍ മുക്കര്‍ജിയും ചര്‍ച്ച നടത്തുമെന്ന് പെട്രോളിയം മന്ത്രി മുരളി ദിയോറ പറഞ്ഞു.
സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് കാരണമാണ് ഇതുവരെ ഇടതുപാര്‍ട്ടികളുമായി ചര്‍ച്ച നടത്താന്‍ കഴിയാതിരുന്നത്. പാചകവാതകത്തിന്റെയും മണ്ണെണ്ണയുടെയും വില വര്‍ധിപ്പിക്കാതിരിക്കാന്‍ ശ്രമിക്കുമെന്നും ദിയോറ പറഞ്ഞു.












Click it and Unblock the Notifications