ഐഎസ്ആര്‍ഒയും നാസയും ധാരണാപത്രം ഒപ്പിട്ടു
ബാംഗ്ലൂര്‍: ഇന്ത്യയുടെ ചാന്ദ്രദൗത്യം സംബന്ധിച്ച ധാരണാപത്രത്തില്‍ ഐഎസ്ആര്‍ഒയും നാസയും ഒപ്പുവച്ചു.
നാസ അഡ്മിനിസ്ട്രേറ്റര്‍ മൈക്കല്‍ ഗ്രിഫിനും ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ജി.മാധവന്‍നായരും ബാംഗ്ലൂരിലെ ഐഎസ്ആര്‍ഒ ഉപഗ്രഹ കേന്ദ്രത്തില്‍ വച്ചാണ് ധാരണപത്രം ഒപ്പിട്ടത്.
2008ല്‍ ഇന്ത്യ ചന്ദ്രനിലേക്ക് അയക്കാനിരിക്കുന്ന ചന്ദ്രയാന്‍ 1ന് യുഎസിന്റെ രണ്ട് ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതു സംബന്ധിച്ചാണ് ധാരണാപത്രം.
ചന്ദ്രന്റെ ഭൗതികവും രാസപരവുമായ ഭൂപട നിര്‍മാണം ലക്ഷ്യമിട്ടുള്ള ദൗത്യത്തില്‍ അഞ്ച് ഇന്ത്യന്‍ ഉപകരണങ്ങളും യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സി വികസിപ്പിച്ചെടുത്ത മൂന്ന് ഉപകരണങ്ങളും ബള്‍ഗേറിയയുടെ ഒരു ഉപകരണവുമാണ് ഉപയോഗിക്കുന്നത്.












Click it and Unblock the Notifications