ഇടതുപാര്‍ട്ടികള്‍ വിവിധ പ്രശ്നങ്ങളുന്നയിക്കും
ദില്ലി: ബുധനാഴ്ച തുടങ്ങാനിരിക്കുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ ഉന്നയിക്കേണ്ട പ്രധാനപ്രശ്നങ്ങളെപ്പറ്റി ചൊവ്വാഴ്ച നടന്ന യോഗത്തില്‍ ഇടതുപാര്‍ട്ടികള്‍ ചര്‍ച്ച ചെയ്തു.
കാര്‍ഷിക മേഖലയിലെ പ്രതിസന്ധിയും കര്‍ഷകരുടെ പ്രശ്നങ്ങളുമുള്‍പ്പെടെ നിരവധി പ്രധാനപ്രശ്നങ്ങള്‍ക്ക് പാര്‍ലമെന്റ് സമ്മേളനത്തില്‍ ഉത്തരം തേടുമെന്ന് സി പി ഐ ജനറല്‍ സെക്രട്ടരി എ.ബി ബര്‍ദന്‍ പറഞ്ഞു. വിവാദമായിരിക്കുന്ന പ്രതിഫലം പറ്റുന്ന പദവി സംബന്ധിച്ച പ്രശ്നത്തില്‍ വ്യക്തമായ വിശദീകരണം തേടും.
ഏതൊക്കെ സ്ഥാപനങ്ങളും പദവികളുമാണ് ഇതിനുകീഴില്‍ വരുന്നതെന്നതിനെപ്പറ്റിയും വ്യക്തമായ ഉത്തരം ആവശ്യപ്പെടും. 1959ലാണ് ഇതുസംബന്ധിച്ച് നിയമം വന്നത്. പിന്നീട് 1989ല്‍ ല്‍ന ിയമം ഭേദഗതി ചെയ്തശേഷം ഇതിനുകീഴില്‍ വരുന്ന പുതിയ പദവികളെപ്പറ്റി പരാമര്‍ശമുണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ പ്രശ്നം വിവാദമായ സാഹചര്യത്തില്‍ ഇതിന്മേല്‍ വ്യക്തമായ വിശദീകരണം ആവശ്യമാണ്-ബര്‍ദന്‍ പറഞ്ഞു.
പലസ്തീനില്‍ ഹമാസ് അധികാരം നേടുകയും യൂറോപ്യന്‍ യൂണിയനും ഇസ്രയേലും പലസ്തീനിനുള്ള ഏല്ലാ സഹായങ്ങളും നിര്‍ത്തിവെക്കുകയും ചെയ്ത സാഹചര്യത്തില്‍ പലസ്തീന്‍ പ്രശ്നത്തിലുള്ള ഇന്ത്യയുടെ നിലപാടിനെപ്പറ്റിയും ഇടതുകക്ഷികള്‍ ചോദ്യം ഉന്നയിക്കും.












Click it and Unblock the Notifications