ലഷ്കര്‍ ഇ തോയ്ബ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു
ദില്ലി: തിങ്കളാഴ്ച രാത്രി ദില്ലിയിലെ ജവഹര്‍ലാല്‍ നെഹ്റു സ്റേഡിയത്തിനു സമീപം പൊലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ ലഷ്കര്‍-ഇ-തോയ്ബ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു.
സംഘടനയിലെ മുതിര്‍ന്ന നേതാവായ അബു ഹംസയാണ് കൊല്ലപ്പെട്ടതെന്ന് ദില്ലി പോലീസ് ജോയിന്റ് കമ്മീഷണര്‍ കര്‍നാല്‍ സിംഗ് അറിയിച്ചു. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന്റെ ഭാഗമായാണ് ഇയാള്‍ ദില്ലിയിലെത്തിയതെന്ന് പൊലീസ് വ്യക്തമാക്കി.
ഒരു കൈത്തോക്കും മറ്റു ചില സ്ഫോടക വസ്തുക്കളും ഇയാളില്‍നിന്നു പിടികൂടിയിട്ടുണ്ട്. തിങ്കളാഴ്ച നടന്ന മറ്റൊരു സംഭവത്തില്‍ ദില്ലി റയില്‍വേസ്റേഷനില്‍നിന്ന് ഇതേ തീവ്രവാദ സംഘടനയിലെ മറ്റു രണ്ടു പ്രവര്‍ത്തകരെ പൊലീസ് പിടികൂടിയിട്ടുണ്ട്.












Click it and Unblock the Notifications