Get Updates
Get notified of breaking news, exclusive insights, and must-see stories!

സമരം തുടരുമെന്ന് മേധാ പട്കര്‍

ദില്ലി: സര്‍ദാര്‍ സരോവര്‍ അണക്കെട്ടിന്റെ ഉയരം കൂട്ടുന്ന പ്രവൃത്തി സ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി തള്ളിയ സുപ്രീംകോടതിയുടെ നടപടിയില്‍ നര്‍മദ ബച്ചാവോ ആന്ദോളന്‍ നടുക്കം പ്രകടിപ്പിച്ചു.

ജനങ്ങളുടെ പുനരധിവാസം അണക്കെട്ടുനിര്‍മ്മാണം തുടങ്ങിയ കാര്യങ്ങളില്‍ ലക്ഷ്യത്തിലെത്തുന്നതുവരെ സമരം തുടരുമെന്ന് എന്‍ ബി എ പ്രവര്‍ത്തകര്‍ വ്യക്തമാക്കി.

അണക്കെട്ടു നിര്‍മ്മാണത്തെത്തുടര്‍ന്ന് കുടിയൊഴിപ്പിക്കപ്പെട്ടവരുടെ കാര്യത്തില്‍ തീരുമാനം നടപ്പാക്കുന്നതില്‍ കോടതി പരാജയപ്പെട്ടിരിക്കുകയാണെന്നും അവര്‍ക്ക് നഷ്ടപ്പെട്ടതിനു പകരം ഭൂമിയോ പണമോ നല്‍കാതെ അധികൃതര്‍ നടത്തുന്ന അഴിമതിക്ക് കോടതിയും കൂട്ടുനില്‍ക്കുകയാണെന്നും എന്‍ബിഎ നേതാവ് മേധാ പട്കര്‍ പറഞ്ഞു.

ഭരണഘടനയുടെ 21-ാം വകുപ്പു പ്രകാരം ജീവിക്കാനുള്ള അവകാശത്തെയാണ് പുതിയ ഉത്തരവിലൂടെ കോടതി ചോദ്യം ചയ്തിരിക്കുന്നത്. മാത്രമല്ല അണക്കെട്ടുനിര്‍മ്മാണം സംബന്ധിച്ച് ലഭ്യമായ വിവരങ്ങള്‍ സത്യസന്ധമാണോ എന്നന്വേഷിക്കാതെ തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കോടതി ഇക്കാര്യത്തില്‍ തീരുമാനമെടുത്തിരിക്കുന്നത്.

ജനങ്ങളെ പുനരധിവസിപ്പിക്കുകയെന്ന ഉത്തരവാദിത്തത്തില്‍നിന്ന് കേന്ദ്ര സര്‍ക്കാറും ഒളിച്ചോടുകയാണ്. ഇത്തരം നടപടികള്‍ക്കെതിരെ മറ്റുവഴികള്‍ തേടാന്‍ തങ്ങള്‍ നിര്‍ബന്ധിതരാവുമെന്നും മേധ വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+