Get Updates
Get notified of breaking news, exclusive insights, and must-see stories!

നടന്‍ വിജയകാന്തിനെ ആക്രമിച്ചു

കൂടല്ലൂര്‍: തമിഴ്നാട്ടിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വൃന്ദാചലം നിയോജക മണ്ഡലത്തില്‍ നിന്നും മത്സരിച്ച നടന്‍ വിജയകാന്തിനെ ഒരു സംഘം പിഎംകെ പ്രവര്‍ത്തകര്‍ ആക്രമിച്ചു.

തിരഞ്ഞെടുപ്പ് നടന്ന തിങ്കളാഴ്ച നെയ്വേലിക്കടുത്തുള്ള ഒരു ഗ്രാമത്തില്‍ വച്ചാണ് വിജയകാന്തിനു നേരെ പിഎംകെ പ്രവര്‍ത്തകര്‍ ചെരുപ്പുകളും കല്ലുമെറിഞ്ഞത്. വിജയകാന്തിന്റെ അംഗരക്ഷകരും മാധ്യമപ്രവര്‍ത്തകരുമടങ്ങുന്ന സംഘം ഒപ്പമുണ്ടായിരുന്നു. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനങ്ങള്‍ക്ക് കേടുപാട് പറ്റി.

ചെന്നൈയില്‍ വോട്ട് രേഖപ്പെടുത്തിയതിനു ശേഷമാണ് വിജയകാന്ത് മണ്ഡലത്തിലെത്തിയത്. ബൂത്തുകള്‍ സന്ദര്‍ശിക്കുന്നതിനിടയില്‍ മധുന പോളിംഗ് ബൂത്തില്‍ വച്ച് പിഎംകെ പ്രവര്‍ത്തര്‍ വിജയകാന്തിനെ നേരിടുകയായിരുന്നു. സ്ഥാനാര്‍ഥിക്ക് ബൂത്തില്‍ കയറാന്‍ അവകാശമില്ലെന്ന് പറഞ്ഞ പിഎംകെ പ്രവര്‍ത്തകരോട് വോട്ട് ചെയ്യുന്നത് കാണാന്‍ മാത്രമാണ് താനെത്തിയതെന്ന് വിജയകാന്ത് വ്യക്തമാക്കി. വിജയകാന്തിന്റെ മറുപടിയില്‍ തൃപ്തരാവാതെ സംഘം അദ്ദേഹത്തോട് തട്ടിക്കയറി.

ബൂത്തിലുണ്ടായിരുന്ന പൊലീസ് വിജയകാന്തിനോട് ബൂത്തില്‍ നിന്ന് പോകാന്‍ നിര്‍ദേശിച്ചു. തുടര്‍ന്ന് അദ്ദേഹം കാറില്‍ കയറിയപ്പോള്‍ സംഘം കാറിനു നേരെ ചെരിപ്പുകളും കല്ലുകളും എറിയുകയായിരുന്നു. ഈ ദൃശ്യം ക്യാമറയില്‍ പകര്‍ത്തിയ മാധ്യമ ഫോട്ടോഗ്രാഫറെയും സംഘം ആക്രമിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+