തിരുവനന്തപുരത്ത് ബുധനാഴ്ച ഹര്‍ത്താല്‍
തിരുവനന്തപുരം: ആര്‍എസ്എസ് ജില്ലാനേതാവ് സുനില്‍കുമാറിനെ (32) വെട്ടിക്കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് തിരുവനന്തപുരം ജില്ലയില്‍ ബുധനാഴ്ച ഹര്‍ത്താലാചരിക്കാന്‍ ബി ജെ പി ആഹ്വാനം ചെയ്തു.
രാവിലെ ആറ് മണിമുതല്‍ വൈകുന്നേരം ആറ് മണിവരെയാണ് ഹര്‍ത്താല്‍. പാല്‍, പത്രം, ആശുപത്രി തുടങ്ങിയ അവശ്യ സര്‍വീസുകളെ ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ജന്മഭൂമി ഏജന്റായ സുനില്‍ക്കുമാറിനെ കിളിമാനൂര്‍ ജംങ്ഷനില്‍വെച്ച് ക്വാളിസിലെത്തിയ സംഘമാണ് വെട്ടിക്കൊലപ്പെടുത്തിയത്. ചൊവ്വാഴ്ച വെളുപ്പിന് അഞ്ചരയോടെ പത്രക്കെട്ടെടുക്കാന്‍ ജംങ്ഷനിലെത്തിയതായിരുന്നു സുനില്‍.
കൊലപാതകത്തിനു പിന്നില്‍ എന്‍ഡിഎഫുകാരാണെന്ന് പൊലീസ് പറഞ്ഞു.












Click it and Unblock the Notifications