Get Updates
Get notified of breaking news, exclusive insights, and must-see stories!

ബുധിയയെ ഓടിക്കരുത്: പി.ടി.ഉഷ

കോഴിക്കോട്: മാരത്തോണ്‍ ഓട്ടത്തില്‍ ലോകറെക്കോര്‍ഡിട്ട നാലരവയസ്സുകാരന്‍ ബുധിയയെ ഇത്തരം പരീക്ഷണങ്ങളില്‍ നിന്ന് വിലക്കണമെന്ന് പി.ടി.ഉഷ.

ചെറുപ്രായത്തില്‍ ഇത്രയും കഠിനമായ മത്സരങ്ങളിലേര്‍പ്പെടുന്നത് ഭാവിയില്‍ ആരോഗ്യ പ്രശ്നങ്ങള്‍ക്കിടയാക്കും. ഒരു കീലോമീറ്റര്‍ പോലും ഓടിയെത്താന്‍ കുട്ടികള്‍ക്കു വിഷമം നേരിടുന്ന പ്രായമാണിത്. എന്നിട്ടും ഈ പരീക്ഷണത്തിന് അനുമതി നല്‍കിയ അധികൃതരുടെ നടപടി ആശ്ചര്യജനകമാണ്.

ഇളം പ്രായത്തില്‍ പരീക്ഷണംനടത്തി പ്രശസ്തിയുണ്ടാക്കാന്‍ ശ്രമിക്കാതെ ബുധിയയുടെ കഴിവ് വളര്‍ത്തിയെടുത്ത് നല്ലകായികതാരമായി മികച്ച പ്രകടനം കാഴ്ചവെക്കാനുള്ള സാഹചര്യങ്ങളൊരുക്കിക്കൊടുക്കുകയാണ് വേണ്ടത്.

താന്‍ നടത്തുന്ന പരിശീലന സ്കൂളില്‍ 12 വയസ്സിനുമുകളിലുള്ള കുട്ടികള്‍ക്കാണ് പ്രവേശനം നല്‍കുന്നത്. മാത്രമല്ല പരിശീലനം തുടങ്ങി മൂന്നോ നാലോ വര്‍ഷത്തിനുശേഷം മാത്രമാണ് അവരെ ട്രാക്കില്‍ വിടുന്നത്. ചെറുപ്രായത്തില്‍ കഠിനമായി അധ്വാനിക്കുന്നത് കുട്ടികള്‍ക്ക് ഹൃദയ സംബന്ധമായ അസുഖങ്ങള്‍ ഉണ്ടാകുന്നതിനും വളര്‍ച്ച മുരടിക്കുന്നതിനുമിടയാക്കും- ഉഷ വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+