ആറളം ഫാം മറ്റൊരു മുത്തങ്ങയാവില്ല: ഗീതാനന്ദന്‍
കണ്ണൂര്‍: ആറളം ഫാം മറ്റൊരു മുത്തങ്ങയാവില്ലെന്നും ആദിവാസികളെ ഫാമില്‍ നിന്ന് കുടിയിറക്കാന്‍ ശ്രമിച്ചാല്‍ ശക്തമായി ചെറുക്കുമെന്നും രാഷ്ട്രീയ മഹാസഭ ജനറല്‍ സെക്രട്ടറി ഗീതാനന്ദന്‍.
മുത്തങ്ങ അനുഭവം ചൂണ്ടിക്കാട്ടി ആദിവാസികളെ ഭയപ്പെടുത്താമെന്ന് കരുതേണ്ട. കുടിയൊഴിപ്പിക്കല്‍ ശ്രമത്തെ നേരിടേണ്ടതെങ്ങനെയെന്ന് ബുധനാഴ്ച നടക്കുന്ന ആറളം ഫാം ദേശീയ കണ്‍വെന്‍ഷന്‍ യോഗം തീരുമാനിക്കും.
ഫാമിലെ ആദിവാസികള്‍ക്ക് പട്ടയമില്ലാതാക്കിയതിന്റെ പൂര്‍ണ ഉത്തരവാദിത്തം ജില്ലാ ഭരണകൂടത്തിനും റവന്യൂ ഉദ്യോഗസ്ഥര്‍ക്കുമാണ്. ആറളത്ത് ആദ്യമായി കയ്യേറ്റം നടത്തിയ സിപിഎമ്മാണ് ഇപ്പോള്‍ കുടിയൊഴിപ്പിക്കണമെന്ന് മുറവിളി കൂട്ടുന്നത്.
ആദിവാസികള്‍ക്കിടയില്‍ പാര്‍ട്ടിക്ക് സ്വാധീനം കുറവാണെന്നതിനാലാണ് സിപിഎം ഇപ്പോള്‍ ഈ മുറവിളി നടത്തുന്നത്. ദുര്‍ബല വിഭാഗത്തെ അടിച്ചമര്‍ത്താന്‍ ശ്രമിച്ച ആന്റണി സര്‍ക്കാരിന്റെ വിധി തന്നെയാകും ഇടതുസര്‍ക്കാരിനും നേരിടേണ്ടി വരികയെന്ന് ഗീതാനന്ദന്‍ പറഞ്ഞു.












Click it and Unblock the Notifications