Get Updates
Get notified of breaking news, exclusive insights, and must-see stories!

നാദാപുരം വീണ്ടും അശാന്തിയിലേക്ക്

കോഴിക്കോട്: ഇടക്കിടെയുണ്ടാകുന്ന അക്രമങ്ങളും തുടര്‍ച്ചയാകുന്ന സ്ഫോടനങ്ങളും ഏതാനും വര്‍ഷം മുമ്പുള്ള ഭീകരാവസ്ഥയിലേക്ക് നാദാപുരത്തെ തിരിച്ചുകൊണ്ടുപോകുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഈയിടെയുണ്ടായ സംഭവങ്ങളെക്കുറിച്ച് പറയുമ്പോള്‍ പൊലീസുദോഗസ്ഥന്മാരും ഇക്കാര്യത്തിലുള്ള ഉത്കണ്ഠ മറച്ചുവെക്കുന്നില്ല.

അവസാനമായി കഴിഞ്ഞ ഞായറാഴ്ച ബോംബു ശേഖരം പിടിച്ചെടുത്ത സംഭവവും ഇതുതന്നെയാണ് വ്യക്തമാക്കുന്നത്. നാദാപുരത്ത് ഇപ്പോഴും വിപുലമായ തോതില്‍ ബോംബും മറ്റു സ്ഫോടക വസ്തുക്കളും നിര്‍മ്മിക്കപ്പെടുന്നുണ്ടെന്നതിന് വ്യക്തമായ തെളിവാണ് ഞായറാഴ്ചത്തെ സംഭവമെന്ന് പൊലീസ് പറയുന്നു.

വിവിധ തീവ്രവാദ സംഘടകളാണ് നാദാപുരത്ത് അസ്വസ്ഥതയുണ്ടാക്കുന്നതെന്ന് ഇവിടുത്തെ ചില പൊതുപ്രവര്‍ത്തകരെങ്കിലും സമ്മതിക്കുന്നു. മാത്രമല്ല ഇവര്‍ക്കായി ഇവിടെ സഹായികളും ശൃംഖലകളുമുണ്ടെന്നതും വ്യക്തമായ കാര്യമാണ്.

ഏപ്രില്‍ 29ന് തിരഞ്ഞെടുപ്പു നടക്കുന്നതിനിടയില്‍ കക്കംപള്ളിയില്‍ സ്ഫോടക വസ്തുക്കള്‍ കൊണ്ടുപോകുകയായിരുന്ന യുവാവിന്റെ കയ്യില്‍നിന്ന് സ്പോടനം നടക്കുകയും അയാള്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. മൂന്നുമാസം മുമ്പ് കുമ്മങ്ങോട്ടുനിന്നും നാല് നാടന്‍ ബോംബുകള്‍ കണ്ടെടുത്തിരുന്നു. അതിനുശേഷം ചാലപ്പുറത്ത് പി വിസി പ്പൈപിനുള്ളില്‍ ഒളിപ്പിച്ചനിലയിലും നരിക്കാട്ടേരിയില്‍ ഒരു തൊഴുത്തില്‍നിന്നും നാടന്‍ ബോംബുകള്‍ കണ്ടെടുത്തു. പയന്തോങ്ങില്‍നിന്ന് വാളുകളും പിടിച്ചെടുത്തിരുന്നു. ഇതെല്ലാം നാദാപുരത്തെ ജനങ്ങളെ വീണ്ടും പിരഭ്രാന്തിയിലേക്ക് തള്ളിവിടുകയാണ്.

അടുത്തിടെ വളയത്തുണ്ടായ ബോംബു സ്ഫോടനത്തില്‍ മൂന്ന് കുട്ടികള്‍ക്കു പരിക്കേല്‍ക്കുകയുണ്ടായി. കുമ്മങ്ങോട്ടു സ്റീല്‍ ബോംബു പൊട്ടിത്തെറിച്ച് ഏഴുവയസ്സുകാരന് പരിക്കേറ്റു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ ദാമുവിന്റെ വീട്ടിലും സ്ഫോടനം നടന്നു. അരൂരിലെ ലൈബ്രറിയില്‍ ടോര്‍ച്ചാണെന്നു കരുതി സ്വിച്ചിടാന്‍ ശ്രമിക്കെ പൊട്ടിത്തെറിയുണ്ടാവുകയും കത്തിക്കാന്‍ ശ്രമിച്ചയാള്‍ക്ക് പിരക്കേല്‍ക്കുകയും ചെയ്തു. ഇതിനുപിന്നില്‍ പ്രവര്‍ത്തിച്ചയാളെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.

ഇവിടുത്തെ സജീയ രാഷ്ടീയ പ്രവര്‍ത്തകരൊന്നും തന്നെ ഈ ഭീകരാവസ്ഥയെ തിരിച്ചറിയുകയോ അതിനെതിരെ വേണ്ട നടപിടികളെടുക്കുകയോ ചെയ്യുന്നില്ല. മാത്രമല്ല, നാദാപുരത്ത് സമാധാനാന്തരീക്ഷം നിലനില്‍ക്കുന്നുണ്ടെന്നും പ്രശ്നങ്ങളില്ലെന്നും വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുന്നതായും അഭിപ്രായങ്ങളുണ്ട്.

ഇവിടത്തെ പ്രബല രാഷ്ട്രീയ ശക്തികളായ സി പി എമ്മും മുസ്ലിം ലീഗും തങ്ങള്‍ മുന്‍കാലങ്ങളില്‍ നടത്തിയ സമാധാന ചര്‍ച്ചകളെത്തുടര്‍ന്ന് നാദാപുരത്ത് സമാധാനം നിലനില്‍ക്കുന്നുണ്ടെന്ന് വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ ഇവരുടെ വാദത്തെ പൊലീസ് നിഷേധിക്കുന്നു. പൊലീസ് റെക്കോര്‍ഡുകളില്‍ നാദാപുരം ഇന്നും പ്രശ്നബാധിത പ്രദേശമാണ്. മാത്രമല്ല അവിടെ സാമൂഹിക വിരുദ്ധ ശക്തികള്‍ നല്ല വേരോട്ടം നേടിയിട്ടുണ്ടെന്നും ഇതുവരെയുള്ള സംഭവങ്ങളെല്ലാം അതാണ് വ്യക്തമാക്കുന്നതെന്നും പൊലീസ് പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+