ആര്‍എസ്എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്നു
കിളിമാനൂര്‍: ചിറയിന്‍കീഴില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനെ ഒരു സംഘം അക്രമികള്‍ വെട്ടിക്കൊന്നു. ആര്‍എസ്എസ് കാര്യവാഹകും കിളിമാനൂര്‍ ചെറുനാരകം സ്വദേശിയമായ കുമാറാണ് കൊല ചെയ്യപ്പെട്ടത്.
ചൊവ്വാഴ്ച പുലര്‍ച്ച 5.30നാണ് സംഭവം. ജന്മഭൂമി പത്രക്കെട്ട് എടുക്കാന്‍ പോയ കുമാറിനെ ഒരു ക്വാളിസിലെത്തിയ അക്രമി സംഘം വെട്ടുകയായിരുന്നു. ക്വാളിസില്‍ പ്രസ് എന്നെഴുതിയിരുന്നു.
ക്വാളിസിലെത്തിയവരെ കണ്ടപ്പോള്‍ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച കുമാറിന്റെ പിന്നാലെയെത്തിയ അക്രമികള്‍ വെട്ടിക്കൊല്ലുകയായിരുന്നു.
സംഭവത്തില്‍ പ്രതിഷേധിച്ച് ആര്‍എസ്എസ് പ്രദേശത്ത് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.


Click it and Unblock the Notifications