Get Updates
Get notified of breaking news, exclusive insights, and must-see stories!

ജപ്പാന്‍ ദൂതന്‍ പുലികളുമായി ചര്‍ച്ച തുടങ്ങി

കൊളമ്പോ: ശ്രീലങ്കയില്‍ സമാധാനം സ്ഥാപിക്കുന്നതിനായി ജപ്പാന്‍ പ്രതിനിധിയും തമിഴ് പുലികളുടെ നേതാവുമായി ചൊവ്വാഴ്ച ചര്‍ച്ചതുടങ്ങി. ജപ്പാന്‍ സമാധാന ദൂതന്‍ യാസുഷി അകാശിയാണ് എല്‍ടിടിഇയുടെ രാഷ്ട്രീയ സംഘത്തിന്റെ നേതാവ് എസ് പി തമിഴ്സെല്‍വനുമായി ചര്‍ച്ചനടത്തിയത്.

കൊളമ്പോയില്‍നിന്ന് 275 കി.മി അകലെ എല്‍ ടി ടി ഇ ശക്തികേന്ദ്രമായ കിളിനൊച്ചിയിലാണ് ഇവര്‍ കൂടിക്കാഴ്ച നടത്തിയത്. സമാധാനശ്രമങ്ങളുമായി ബന്ധപ്പെട്ട് അകാശി തിങ്കളാഴ്ച ശ്രീലങ്കന്‍ പ്രസിഡന്റ് മഹീന്ദ രാജ്പക്സെയുമായി ചര്‍ച്ചനടത്തിയിരുന്നു.

അകാശിയുമായി നടക്കുന്ന ചര്‍ച്ചയില്‍ താന്‍ പങ്കെടുക്കില്ലെന്ന് എല്‍ ടി ടി ഇ നേതാവ് വേലുപ്പിള്ളൈ പ്രഭാകരന്‍ നേരത്തേതന്നെ വ്യക്തമാക്കിയിരുന്നു. ശ്രീലങ്കക്ക് ഏറ്റവും കൂടുതല്‍ സഹായമെത്തിക്കുന്ന രാജ്യം എന്ന നിലക്കാണ് ജപ്പാന്‍ സമാധാന ദൗത്യം ഏറ്റെടുത്തിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+