കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
നേപ്പാളില്‍ ബസ് മറിഞ്ഞ് 12 പേര് മരിച്ചു
കാഠ്മണ്ഡു: നേപ്പാളില്‍ സ്കൂള്‍ ബസ് കനാലിലേക്കു മറിഞ്ഞ് 12 വിദ്യാര്‍ത്ഥികള്‍ മരിച്ചു. കാഠ്മണ്ഡുവില്‍നിന്ന് 500 കിലോമീറ്റര്‍ കിഴക്ക് സന്സാരിയില് 23കുട്ടികളുമായി യാത്രപുറപ്പെട്ട ബസാണ് അപകടത്തില്‍പ്പെട്ടത്.
12 പേരുടെ മൃതദേഹം കനാലില്‍നിന്ന് രക്ഷാപ്രവര്‍ത്തകര്‍ കണ്ടെടുത്തിട്ടുണ്ട്. പരിക്കേറ്റ 9പേരെ തൊട്ടടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ബാക്കി രണ്ടുപേര്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ പുരോഗമിക്കുകയാണെന്ന് നേപ്പാള്‍ പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. ബസ്സ് മറിയാനുള്ള കാരണം വ്യക്തമായിട്ടില്ല.
Comments
Story first published: Tuesday, May 9, 2006, 5:30 [IST]