ഓഹരി സൂചിക 12,600 പോയിന്റ് കടന്നു
മുംബൈ: വിദേശ ധനസ്ഥാപനങ്ങള്‍ വ്യാപകമായി ഓഹരികള്‍ വാങ്ങിക്കൂട്ടുന്നതിനെ തുടര്‍ന്ന് ഓഹരി സൂചിക 12,600 പോയിന്റ് കടന്നു.
ചൊവ്വാഴ്ച 51 പോയിന്റ് ഉയര്‍ന്ന മുംബൈ ഓഹരി സൂചിക ബുധനാഴ്ച രാവിലത്തെ വ്യാപാരത്തില്‍ 97.85 പോയിന്റ് ഉയര്‍ന്നു. വ്യാപാരത്തിനിടയിലെ റെക്കോഡ് ഉയരത്തിലേക്ക് സൂചിക എത്തുകയും ചെയ്തു- 12,611.71 പോയിന്റ്.
നിഫ്റ്റി 23.75 പോയിന്റ് ഉയര്‍ന്ന് 3744.30 പോയിന്റിലെത്തി. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ബജാജ് ഓട്ടോ, ലാര്‍സന്‍ ആന്റ് ടര്‍ബോ, എസ്ബിഐ, ഡോ.റെഡ്ഢി ലാബ്, ടാറ്റ കണ്‍സള്‍ട്ടന്‍സി, ഭെല്‍, ഐസിഐസിഐ ബാങ്ക്, ഗ്രാസിം ഇന്‍ഡസ്ട്രീസ്, എസിസി, ടാറ്റ സ്റീല്‍ തുടങ്ങിയ കമ്പനികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്.












Click it and Unblock the Notifications