ഔറംഗബാദില്‍ സ്ഫോടകവസ്തുക്കള്‍ പിടിച്ചെടുത്തു
ഔറംഗബാദ്: മുംബൈ പൊലീസിലെ ഭീകരവാദ വിരുദ്ധ സ്ക്വാഡ് ചൊവ്വാഴ്ച ഔറംഗബാദിലെ ഒരു കേന്ദ്രത്തില്‍ നടത്തിയ റെയ്ഡില്‍ സ്ഫോടകവസ്തുക്കളുടെയും ആയുധങ്ങളുടെയും വന്‍ ശേഖരം പിടിച്ചെടുത്തു.
ബോംബു നിര്‍മാണത്തിനുപയോഗിക്കുന്ന 30കിലോഗ്രാം ആര്‍ഡിഎക്സ്, പത്ത് എകെ 47 തോക്കുകള്‍ തുടങ്ങിയവയാണ് പൊലീസ് പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റുചെയ്യുകയും രണ്ടുപേരെ കസ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്.
ഇവര്‍ ലഷ്കര്‍-ഇ-തോയ്ബ പ്രവര്‍ത്തകരാണെന്ന് പൊലീസ് സംശയം പ്രകടിപ്പിച്ചു. ഇവരെ ബുധനാഴ്ച മുംബൈകോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.












Click it and Unblock the Notifications