ഡാന്‍സ് ബാര്‍: ഹര്‍ജി ഫയലില്‍ സ്വീകരിച്ചു
ദില്ലി: ഡാന്‍സ് ബാറുകള്‍ നിരോധിച്ചുകൊണ്ടുള്ള നിയമം റദ്ദാക്കിയ ബോംബെ ഹൈക്കോടതിയുടെ ഉത്തരവിനെതിരെ മഹാരാഷ്ട്ര സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി സുപ്രിം കോടതി ഫയലില്‍ സ്വീകരിച്ചു.
ഡാന്‍സ് ബാറുകളുടെ ലൈസന്‍സ് പുതുക്കുന്നത് എട്ടാഴ്ചത്തേക്ക് സ്റേ ചെയ്ത മുംബൈ ഹൈക്കോടതിയുടെ ഉത്തരവ് ഇനിയൊരു തുടര്‍നടപടി ഉണ്ടാകുന്നതു വരെ തുടരുമെന്ന് സുപ്രിം കോടതി വ്യക്തമാക്കി.
നൃത്തം നിരോധിച്ച നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് മുംബൈ ഹൈക്കോടതി ഏപ്രില്‍ 12ന് നിയമം റദ്ദാക്കിയത്. തിയേറ്ററുകളിലും ഓഡിറ്റോറിയങ്ങളിലും സാധാരണ ഭക്ഷണശാലകളിലും ബാറുകളിലും നൃത്തം നിരോധിക്കുകയും ത്രീസ്റാര്‍ ഹോട്ടലുകളിലും അതിന് മുകളിലുള്ള ഹോട്ടലുകളിലും നൃത്തം അനുവദിക്കുകയും ചെയ്യുന്ന വിവേചനപരമായ നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു.












Click it and Unblock the Notifications