കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുക്താറിനും കുടുംബത്തിനും സഹായ പ്രവാഹം

  • By Staff
Google Oneindia Malayalam News

മുംബൈ: ദയാവധത്തിനായി സുപ്രിംകോടതിയെ സമീപിച്ച ധാരാവി സ്വദേശി മുക്താര്‍ അഹമ്മദ് ഷെയ്ഖിനും കുടുംബത്തിനും നാടിന്റെ നാനാഭാഗത്തുനിന്നും സഹായങ്ങളുടെ പ്രവാഹം.

ചലനശേഷിയില്ലാത്ത മക്കളെ ചികിത്സിക്കാന്‍ കഴിവില്ലെന്നു കാണിച്ച് മുക്താര്‍ തനിക്കും കുടുംബത്തിനും ദയാവധം അനുവദിച്ചുകിട്ടുന്നതിനായി സുപ്രിം കോടതിയെ സമീപിച്ച വാര്‍ത്തയറിഞ്ഞ് ഹരി ഓം ഡോണേഴ്സ് ക്ലബ്ബാണ് സഹായഹസ്തവുമായി ആദ്യം മുക്താറിനടുത്തെത്തിയത്. മുക്താറിന്റെ മക്കളായ ഖുര്‍ഷിദയുടെയും മെഹ്ഫൂസിന്റെയും ചികിത്സക്കായി പ്രതിമാസം 1500രൂപനല്‍കാമെന്ന് ക്ലബ്ബ് പ്രതിനിധി വിജയ് നഗര്‍ത്ത് അറിയിച്ചു.

സിയാന്‍ ആശുപത്രിയിലെ മുന്‍ ഡീനും എന്‍ ജി ഒ ഡയറക്ടറുമായ സ്നേഹ അമൃത ഫെര്‍ണാണ്ടസ് ഇവര്‍ക്കു വേണ്ട വൈദ്യ സഹായം നല്‍കുമെന്ന് ചൊവ്വാഴ്ച അറിയിച്ചിട്ടുണ്ട്. ധാരാവി ഉലമ കൗണ്‍സില്‍ പ്രസിഡന്റ് മൗലാന മുഹമ്മദ് യൂനുസ് ഹബീബീയും ഇവര്‍ക്കുവേണ്ട ധനസഹായം നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്.

ടി സി ഐ ടെല്‍നെറ്റ് സൊലൂഷന്‍സ് ഡയറക്ടര്‍ പൂനം അഗര്‍വാള്‍ ബുധനാഴ്ച മുക്താറിന്റെ കുടുംബത്തെ സന്ദര്‍ശിച്ച് സഹായം വാഗ്ദാനം ചെയ്തു. ഖുര്‍ഷിദക്കും മെഹ്ഫൂസിനുമുള്ള ഒക്യുപ്പേഷണല്‍ തെറാപ്പി ചെയ്തുകൊടുക്കുമെന്ന് മുത്തലി ബെനിഫിഷ്യല്‍ ആക്ടിവിറ്റീസ് ഫൗണ്ടേഷന്‍ അറിയിച്ചു.

ധാരാവി പൊലീസ് സ്റേഷനിലെ സീനിയര്‍ ഇന്‍സ്പെക്ടര്‍ പ്രകാശ് ജോര്‍ജ്, വ്യാപാരികളായ ഗീവര്‍ചന്ദ് ജോഗനി, ഹാജി മുസ്താഖിം, മുഹമ്മദ് അക്രം തുടങ്ങി നിരവധി വ്യക്തികളും സംഘടനകളും മുക്താറിനും കുടുംബത്തിനും വേണ്ട സഹായങ്ങള്‍ നല്‍കാന്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X