നഴ്സറി പ്രവേശനത്തിന് ഇന്റര്‍വ്യൂ പാടില്ല: ദില്ലി ഹൈക്കോടതി
ദില്ലി: നഴ്സറി ക്ലാസുകളിലേക്കുള്ള പ്രവേശനത്തിന് കുട്ടികള്‍ക്കോ മാതാപിതാക്കള്‍ക്കോ ഇന്റര്‍വ്യൂ നടത്താന്‍ പാടില്ലെന്ന് ദില്ലി ഹൈക്കോടതി ഉത്തരവിട്ടു.
ഇത്തരം ഇന്റര്‍വ്യൂകള്‍ നിര്‍ത്തിവയ്ക്കുന്നതിന് നാല് ആഴ്ചത്തെ സമയം സ്കൂള്‍ മാനേജ്മെന്റുകള്‍ക്ക് അനുവദിക്കുന്നതായും ഹൈക്കോടതി അറിയിച്ചു. ഇത്തരം ഇന്റര്‍വ്യൂകള്‍ നടത്തുന്നതില്‍ ഉചിതമായ മാനദണ്ഡങ്ങള്‍ സ്വീകരിക്കുമെന്ന് അണ്‍എയ്ഡഡ് പ്രൈവറ്റ് സ്കൂള്‍ അസോസിയേഷന്‍ കോടതിക്കു മുമ്പാകെ നല്‍കിയ ഉറപ്പ് ഇതുവരെ പാലിച്ചിട്ടില്ലെന്നും ഹൈക്ക ാടതി ചൂണ്ടിക്കാട്ടി.
സോഷ്യല്‍ ജൂറിസ്റ് എന്ന സര്‍ക്കാരിതര സംഘടന നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ വിധിയുണ്ടായത്.












Click it and Unblock the Notifications