ബേബിയ്ക്കും ഐസക്കിനുമെതിരെ ക്രൈം എഡിറ്റര്‍
ആലപ്പുഴ: സിപിഎം നേതാക്കളായ എം എ ബേബിയും തോമസ് ഐസക്കും പുതിയ ലക്കം ക്രൈം മാസികയുടെ പുതിയ പ്രതികള്‍ പിടിച്ചെടുത്തതായി മാസിക എഡിറ്റര്‍ ടി.പി.നന്ദകുമാര്‍ ആരോപിച്ചു.
പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി പിണറായി വിജയനെ അനുകൂലിക്കുന്നുവെന്ന വ്യാജേന തങ്ങളുടെ സഹായികളെ വിട്ടാണ് സിപിഎം നേതാക്കള്‍ ഇതുചെയ്തതെന്ന് നന്ദകുമാര്‍ പറഞ്ഞു. പിണറായി വിജയനെ അപകീര്‍ത്തിപ്പെടുത്താനും അതുവഴി അദ്ദേഹത്തിനെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി സ്ഥാനത്തു നിന്ന് നീക്കാനുമാണ് ഇത്തരമൊരു പ്രവൃത്തി ബേബിയുടെയും ഐസക്കിന്റെയും ഭാഗത്തു നിന്നുണ്ടായത്.
എല്‍ഡിഎഫ് അധികാരത്തില്‍ വന്നാല്‍ ബേബിക്കും ഐസക്കിനും മന്ത്രിസ്ഥാനം കിട്ടുകയില്ലെന്ന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചതിനാണ് അവര്‍ ഇങ്ങനെ പ്രതികരിച്ചതെന്നും നന്ദകുമാര്‍ വ്യക്തമാക്കി.












Click it and Unblock the Notifications