ടൂറിസം പരസ്യങ്ങള്‍ക്ക് ബച്ചനും ഐശ്വര്യയും
തിരുവനന്തപുരം: കേരള ടൂറിസം വകുപ്പിന്റെ ബ്രാന്‍ഡ് അമ്പാസഡര്‍മാരായി അമിതാബ് ബച്ചന്‍ ഐശ്വര്യ റായ് എന്നിവരുമായി കരാറുറപ്പിച്ചു. കേരള ടൂറിസം വകുപ്പ് നിര്‍മ്മിക്കുന്ന പരസ്യചിത്രങ്ങളില്‍ ഇനി അഭിനയിക്കുന്നത് ബച്ചനും ഐശ്വര്യയുമായിരിക്കും.
കേരള ടൂറിസം വകുപ്പിനുവേണ്ടി പ്രതിഫലത്തുകയില്‍ ഇളവു വരുത്താമെന്ന് രണ്ടുപേരും സമ്മതിച്ചിട്ടുണ്ടെന്ന് കേരള ടൂറിസം ഡയറക്ടര്‍ ബി.സുമന്‍ അറിയിച്ചു.
ഹിന്ദി സംവിധായകനായ രാംഗോപാല്‍ വര്‍മ നിര്‍മ്മിക്കുന്ന നിശബ്ദ് എന്ന ചിത്രത്തിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ഇടുക്കിജില്ലയിലെ മുന്നാറില്‍ കഴിയുന്ന ബച്ചനെ നേരിട്ടുകണ്ടാണ് ടൂറിസം വകുപ്പധികൃതര്‍ ഇക്കാര്യം സംസാരിച്ചത്.
മണിരത്നം സംവിധാനം ചെയ്യുന്ന ഗുരു എന്ന ചിത്രത്തിന്റെ ഗാനചിത്രീകരണവുമായി ബന്ധപ്പെട്ട് ഐശ്വര്യ മെയ് ആദ്യം കേരളത്തില്‍ എത്തിയിരുന്നു.












Click it and Unblock the Notifications