മുന്‍മന്ത്രി ബി. വെല്ലിംഗ്ടണ്‍ അന്തരിച്ചു
പാലക്കാട്: മുന്‍മന്ത്രി ബി. വെല്ലിംഗ്ടണ്‍ (77) അന്തരിച്ചു. ബുധനാഴ്ച രാവിലെ ആലത്തൂരിലെ സ്നേഹം ചാരിറ്റബിള്‍ ട്രസ്റ് ആശുപത്രിയിലായിരുന്നു അന്ത്യം.
ക്യാന്‍സര്‍ രോഗ ബാധിതനായ അദ്ദേഹം ഏറെനാളായി ചികിത്സയിലായിരുന്നു. രാവിലെ 10 മണി മുതല്‍ ഒരു മണി വരെ ആശുപത്രിയില്‍ മൃതദേഹം പൊതുദര്‍ശനത്തിനു വയ്ക്കും. പിന്നീട് സ്വദേശമായ കൊല്ലത്തേക്ക് കൊണ്ടുപോകും. ശനിയാഴ്ച വൈകീട്ട് നാല് മണിക്കാണ് സംസ്കാരം.
1967ലെ ഇ.എം.എസ് മന്ത്രിസഭയില്‍ ആരോഗ്യമന്ത്രിയായിരുന്നു വെല്ലിംഗ്ടണ്‍. 1969ല്‍ മന്ത്രിസ്ഥാനം രാജിവച്ചു.












Click it and Unblock the Notifications