Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരഞ്ഞെടുപ്പ് ഫലം രാവിലെ 10 മണിയോടെ

തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ വ്യാഴാഴ്ച രാവിലെ എട്ടുമണിക്കാരംഭിക്കും. വോട്ടെണ്ണല്‍ തുടങ്ങി ആദ്യ 15മിനിറ്റിനുള്ളില്‍ത്തന്നെ ഫലം സംഭന്ധിച്ച സൂചനകള്‍ അറിവായിത്തുടങ്ങും. 10മണിയോടെ പൂര്‍ണമായ ഫലം അറിയാന്‍ കഴിയുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ നളിനി നെറ്റോ അറിയിച്ചു.

124 കെട്ടിടങ്ങളിലായി 140 വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണ് ക്രമീകരിച്ചിരിക്കുന്നത്. ഒരു കേന്ദ്രത്തില്‍ 15 മേശകളിലായാണ് വോട്ടെണ്ണുക. ഓരോ യന്ത്രത്തില്‍ നിന്നുള്ള വോട്ടു വിവരവും കൗണ്ടിംഗ് ഓഫീസര്‍ക്കും ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ക്കും നല്‍കിക്കൊണ്ടിരിക്കും. ആദ്യം തപാല്‍ ബാലറ്റുകളാണ് എണ്ണിത്തുടങ്ങുക. സമാന്തരമായി വോട്ടിഗ് യന്ത്രത്തിലെ വോട്ടുകളും എണ്ണും.

വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍നിന്ന് തത്സമയം വിവരങ്ങള്‍ അറിയാനുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വോട്ടെണ്ണല്‍ കേന്ദ്രങ്ങളിടല്‍നിന്നുള്ള ഫലങ്ങള്‍ വാര്‍ത്താചാനലുകള്‍ മാധ്യമസ്ഥാപനങ്ങള്‍ ,ജില്ലാ കലക്ടറേറ്റുകള്‍ ,തിരഞ്ഞെടുപ്പുകമ്മിഷനിലെ മീഡിയാ സെന്റര്‍ എന്നിവിടങ്ങളില്‍ കമ്പ്യൂട്ടര്‍ സംവിധാനം വഴി ഒരേ സമയം ലഭ്യമാക്കും.

കേരളത്തില്‍ ഈ വര്‍ഷത്തെ നിയമസഭാ തിരഞ്ഞെടുപ്പ് പൊതുവെ സമാധാന പരമായിരുന്നു. 20,885 ബൂത്തുകളില്‍ 6എണ്ണത്തില്‍മാത്രമാണ് റീപോളിംഗ് ആവശ്യമായി വന്നത്. സംസ്ഥാനത്തൊട്ടാകെ പോളിംഗ് ശതമാനം ഉയര്‍ന്ന 1042 ബൂത്തുകളിലാണ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയതെന്നും നളിനിനെറ്റോ വ്യക്തമാക്കി.

ഇത്തവണ സംസ്ഥാനത്തെ ശരാശരി പോളിംഗ് ശതമാനം 72.25ആണ്. ഒന്നാംഘട്ടത്തില്‍ 69.78,രണ്ടാംഘട്ടത്തില്‍ 73.49ഉം, മൂന്നാംഘട്ടത്തില്‍ 75.3ശതമാനവുമായിരുന്നു പോളിംഗ് രേഖപ്പെടുത്തിയത്. 2001ല്‍ ഇത് 72.45ശതമാനമായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+