മുഖ്യമന്ത്രി: മെയ് 15ന് സിപിഎം യോഗം
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് ഭൂരിപക്ഷം ലഭിച്ചാല്‍ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം മെയ് 15ന് ചേരും.
16ന് സംസ്ഥാന കമ്മിറ്റി യോഗവും ചേരും. അതിനു ശേഷമായിരിക്കും മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്നത്. തിങ്കളാഴ്ച ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗമാണ് ഇക്കാര്യം തീരുമാനിച്ചത്.
തിരഞ്ഞെടുപ്പ് ഫലത്തിനു ശേഷം അടുത്ത നടപടികള്‍ സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പ്രഖ്യാപിക്കും. യോഗത്തില്‍ പോളിറ്റ് ബ്യുറോ അംഗം എസ്.രാമചന്ദ്രന്‍പിള്ളയും പങ്കെടുക്കും. ദില്ലിയില്‍ മെയ് 13ന് പോളിറ്റ് ബ്യൂറോ യോഗം ചേരും.
തിങ്കളാഴ്ച ചേര്‍ന്ന സിപിഎം സെക്രട്ടറിയേറ്റ് ജില്ലാ കമ്മിറ്റികളുടെ റിപ്പോര്‍ട്ടുകള്‍ അവലോകനം ചെയ്തു. തിരഞ്ഞെടുപ്പില്‍ നൂറില്‍ കുറയാതെ സീറ്റുകള്‍ ലഭിക്കുമെന്നാണ് യോഗത്തിന്റെ വിലയിരുത്തല്‍. തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പാര്‍ട്ടിയിലെ ഔദ്യോഗിക വിഭാഗം സജീവമായി പങ്കെടുത്തില്ലെന്ന പ്രചാരണം ശരിയല്ലെന്ന് യോഗത്തില്‍ വിലയിരുത്തലുണ്ടായി.












Click it and Unblock the Notifications