ജോസഫ് ഗ്രൂപ്പ് പ്രചാരണത്തില്‍ നിന്ന് വിട്ടുനിന്നുവെന്ന് സിപിഎം റിപ്പോര്‍ട്ട്
തിരുവനന്തപുരം: കോട്ടയം ജില്ലയില പല മണ്ഡലങ്ങളിലും എല്‍ഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് കേരള കോണ്‍ഗ്രസ് (ജോസഫ്) വിട്ടുനിന്നതായി സിപിഎം ജില്ലാ കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
സംസ്ഥാന കമ്മിറ്റിക്ക് ജില്ലാ കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഈ ആരോപണം. പല മണ്ഡലങ്ങളിലും ജോസഫ് ഗ്രൂപ്പ് തങ്ങളുടെ വോട്ടുകള്‍ മരവിപ്പിച്ചുവെന്നും ആരോപണമുണ്ട്. തിങ്കളാഴ്ച നടന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്തു.
സീറ്റ് വിഭജനത്തില്‍ ജോസഫ് ഗ്രൂപ്പ് നേരത്തെ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഇത്തവണ ആറ് സീറ്റുകള്‍ മാത്രമാണ് അവര്‍ക്ക് അനുവദിച്ചത്. 2001ല്‍ പത്ത് സീറ്റുകളില്‍ ജോസഫ് ഗ്രൂപ്പ് മത്സരിച്ചിരുന്നു. ജോസഫ് ഗ്രൂപ്പിന്റെ ശക്തികേന്ദ്രമായ കോട്ടയം ജില്ലയില്‍ ഒരു സീറ്റ് മാത്രമാണ് ഇത്തവണ അനുവദിച്ചത്. ഇതില്‍ പാര്‍ട്ടി നേതൃത്വത്തിന് തികഞ്ഞ അതൃപ്തിയുണ്ടായിരുന്നു.
ജോസഫ് ഗ്രൂപ്പില്‍ ലയിച്ച ഐഎഫ്ഡിപി വിഭാഗത്തിന് ഒരു സീറ്റ് പോലും കിട്ടിയിരുന്നില്ല. മുന്‍ നേതാവായ ഐഎഫ്ഡിപി നേതാവ് ജോര്‍ജ്കുട്ടി അഗസ്തി ജോസഫ് ഗ്രൂപ്പില്‍ നിന്ന് രാജിവച്ച് കാഞ്ഞിരപ്പള്ളിയില്‍ എല്‍ഡിഎഫ് സ്വതന്ത്രന്‍ അല്‍ഫോണ്‍സ് കണ്ണന്താനത്തിനെതിരെ റിബലായി മത്സരിച്ചിരുന്നു.


Click it and Unblock the Notifications