വി.എസിന്റെ വിവര്‍ത്തകയാവാം: കമല സുരയ്യ
കൊച്ചി: കേരളത്തിന്റെ മുഖ്യമന്ത്രിയാവാന്‍ ഇന്ന് ഏറ്റവും യോഗ്യന്‍ വി.എസ്.അച്യുതനന്ദനാണെന്ന് കമല സുരയ്യ.
സാധാരണക്കാരുടെയും ആദിവാസികളുടെയും വികാരങ്ങളറിയുന്ന ഒരാള്‍ക്കു മാത്രമേ നല്ല മുഖ്യന്ത്രിയാവാന്‍ കഴിയുകയുള്ളൂ. അതുകൊണ്ടു തന്നെ ഇന്നത്തെ സാഹചര്യത്തില്‍ മുഖ്യമന്ത്രിയാവാന്‍ വി.എസിനാണ് ഏറ്റവും യോഗ്യത.
അദ്ദേഹത്തിന് ഇംഗ്ലീഷ് അറിയില്ലെന്നൊക്കെ പരാതി പറയുന്നുണ്ട്. ദില്ലിയിലും മറ്റു പോകുമ്പോള്‍ വിവര്‍ത്തകയായി എന്നെ കൂടെ കൂട്ടിയാല്‍ മതി. അച്യുതാന്ദനെ പോലൊരാളുടെ വിവര്‍ത്തകയാവുന്നത് മഹാഭാഗ്യമായാണ് ഞാന്‍ കരുതുന്നത്- കമല സുരയ്യ പറഞ്ഞു.
പുന്നയൂര്‍കുളത്തെ തറവാടു ഭൂമി സാഹിത്യ അക്കാദമിക്ക് ഇഷ്ടദാനം നല്‍കിയതിനു ശേഷം സമകാലീന രാഷ്ട്രീയത്തോടുള്ള തന്റെ പ്രതികരണങ്ങള്‍ വെളിപ്പെടുത്തുകയായിരുന്നു കമല സുരയ്യ.












Click it and Unblock the Notifications