നോര്‍ക്കക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്
തിരുവനന്തപുരം: നോര്‍ക്ക റൂട്സ് വകുപ്പിനെതിരായ പരാതിയില്‍ അന്വേഷണം നടത്താന്‍ വിജിലന്‍സ് ഡയറക്ടറോട് ലോകായുക്ത ഉത്തരവിട്ടു.
അന്വേഷണം ഒരു മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനും ലോകായുക്ത ആവശ്യപ്പെട്ടിട്ടുണ്ട്. റൂട്സ് നോര്‍ക്ക ചെയര്‍മാന്റെയും മുന്‍ പ്രവാസികാര്യ മന്ത്രി എം.എം.ഹസ്സന്റെയും നോര്‍ക്ക സെക്രട്ടറി ജിജി തോംസന്റെയും നടപടികള്‍ അന്വേഷണ പരിധിയില്‍ വരും.
രണ്ടു വര്‍ഷം മുമ്പ് എസ്.രാമന്‍കുട്ടി നല്‍കിയ ഹര്‍ജിയിലാണ് അന്വേഷണത്തിന് ഉത്തരവുണ്ടായത്. 54 ലക്ഷം രൂപ സര്‍ക്കാര്‍ നോര്‍ക്കക്കായി വകയിരുത്തിയിട്ടുണ്ടെങ്കിലും 10 ലക്ഷം രൂപ മാത്രമാണ് കണക്കില്‍ കാണിച്ചിട്ടുള്ളതെന്ന് ഹര്‍ജിയില്‍ പറയുന്നു. കോഴ വാങ്ങിയാണ് നോര്‍ക്കയില്‍ നിയമം നടത്തുന്നതെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.












Click it and Unblock the Notifications