കുട്ടിക്കാനത്ത് മാതൃകാ കേരള ഗ്രാമം
കൊച്ചി: കുട്ടിക്കാനത്ത് വാഗമണ്ണില്‍ ലോക മലയാളി കൗണ്‍സില്‍ മാതൃകാ കേരള ഗ്രാമം നിര്‍മ്മിക്കുന്നു. കൗണ്‍സിലിന്റെ അഞ്ചാമത് ആഗോള കണ്‍വന്‍ഷന്റെ ഭാഗമായാണ് ഇത്തരം ഒരു പദ്ധതി ആസുത്രണം ചെയ്തതെന്ന് കണ്‍വന്‍ഷന്റെ ജനറല്‍ കണ്‍വീനര്‍ ജോര്‍ജ് കുളങ്ങര കൊച്ചിയില്‍ അറിയിച്ചു.
നിര്‍മ്മാണത്തിനായി ആദ്യ ഘട്ടത്തില്‍ 25കോടി രുപ നിക്ഷേപിക്കും. കേരളത്തിന്റെ വികസനപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവുകയെന്നതാണ് ലോക മലയാളി കൗണ്‍സിലിന്റെപ്രധാനലക്ഷ്യം.
സംസ്ഥാനത്ത് കൂടുതല്‍ തൊഴിലവസരങ്ങളുണ്ടാക്കുക, സമൂഹ വിവാഹം നടത്തുക, സാമ്പത്തികമായി പിന്നോക്കംനില്‍ക്കുന്നവരില്‍ ഹൃദയ ശസ്ത്രക്രിയ ആവശ്യമുള്ളവര്‍ക്ക് ധനസഹായം നല്‍കുക, കുടിവെള്ള പദ്ധതി, വിദ്യാര്‍ത്ഥികള്‍ക്കായി സ്കോളര്‍ഷിപ്പുകള്‍, അന്ധര്‍ക്കായി സൗജന്യ ശസ്ത്രക്രിയ തുടങ്ങി നിരവധി സാമൂഹ്യ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യമിട്ടാണ് ലോക മലയാളി കൗണ്‍സില്‍ പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ആഗസ്ത് 1മുതല്‍ 7വരെ കൊച്ചിയിലാണ് കൗണ്‍സിലിന്റെ ആഗോള കണ്‍വന്‍ഷന്‍ നടക്കുന്നത്. യുഎസ്, യൂറോപ്യന്‍ യൂണിയന്‍, ആഫ്രിക്ക, വെസ്റ് ഏഷ്യ, ഇന്ത്യ തുടങ്ങി 40രാജ്യങ്ങളില്‍നിന്നായി 2000ത്തോളം പ്രതിനിധികള്‍ കണ്‍വന്‍ഷനില്‍ പങ്കെടുക്കുമെന്ന് ജോര്‍ജ് അറിയിച്ചു.












Click it and Unblock the Notifications