Get Updates
Get notified of breaking news, exclusive insights, and must-see stories!

ആറളം ഫാമില്‍ വീണ്ടും പ്രശ്നം രൂക്ഷമാകുന്നു

ആറളം: ആദിവാസി ഭൂമി പ്രശ്നത്തിന്റെ ഗൗരവം വീണ്ടും ഓര്‍മപ്പെടുത്തികൊണ്ട് ആറളം ഫാം വീണ്ടും വാര്‍ത്താകേന്ദ്രമാകുന്നു. ഇവിടെ സ്ഥലം കൈയേറി താമസിക്കുന്ന ആദിവാസി കുടുംബങ്ങള്‍ അധികൃതര്‍ ബലം പ്രയോഗിച്ചാലും ഒഴിയില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ്.

ആറളം ഫാമില്‍ താമസിക്കുന്ന ആദിവാസി കുടുംബങ്ങളെ ബലം പ്രയോഗിച്ച് ഒഴിപ്പിക്കാന്‍ അധികൃതര്‍ ശ്രമിച്ചാല്‍ അത് കൂടുതല്‍ പ്രശ്നങ്ങള്‍ക്കിടയാക്കുമെന്ന് രാഷ്ട്രീയ മഹാസഭാ സെക്രട്ടറി ശ്രീരാമന്‍ കൊയ്യന്‍ വ്യക്തമാക്കി.

170 കുടുംബങ്ങളാണ് ഇപ്പോള്‍ ഫാമില്‍ താമസിക്കുന്നത്. ഫാമിലെ 3500 ഏക്കര്‍ വനഭൂമിയില്‍ 840 ഏക്കര്‍ മാത്രമേ ഇതുവരെ ആദിവാസികള്‍ക്കായി നല്‍കിയിട്ടുള്ളൂ. ഇതില്‍ ആദിവാസി സംഘടനകള്‍ അതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്.

ആദ്യ ഘട്ടത്തില്‍ ഭൂമിലഭിച്ച 840കുടുംബങ്ങള്‍ക്ക് അതേല്‍പിച്ചുകൊടുക്കുന്ന നടപടികള്‍ റവന്യു അധികൃതര്‍ ഇതേവരെ പൂര്‍ത്തിയാക്കിയിട്ടില്ല. പുതുതായി നല്‍കിയ ഭൂമിയില്‍ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ പോലും അധികൃതര്‍ സജ്ജീകരിച്ചിട്ടില്ല.

സ്ഥലമെടുപ്പു തുടങ്ങി അളന്നുതിട്ടപ്പെടുത്തുന്നതും ഭാഗിക്കുന്നതും വരെയുളള നടപിടിക്രമങ്ങളിലെ സങ്കീര്‍ണതയാണ് ഭൂമി പതിച്ചുനല്‍കുന്നത് വൈകാന്‍ കാരണം. എന്നാല്‍ ഇക്കാര്യം സംഘടനകളെ ധരിപ്പിക്കാനും അധികൃതര്‍ മുതിര്‍ന്നിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+