തിരുവനന്തപുരത്ത് ഹര്‍ത്താല്‍ പൂര്‍ണം
തിരുവനന്തപുരം: ആര്‍എസ്എസ് ജില്ലാ നേതാവിനെ വെട്ടിക്കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് ബിജെപി ജില്ലയില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണം.
രാവിലെ ആറ് മുതല്‍ വൈകീട്ട് ആറു വരെയാണ് ഹര്‍ത്താല്‍. ബുധനാഴ്ച രാവിലെ പട്ടത്തും ഉള്ളൂരും കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെ കല്ലേറുണ്ടായി. പട്ടത്തു നടന്ന കല്ലേറില്‍ ബസ് ഡ്രൈവര്‍ക്ക് പരിക്കേറ്റു. തുടര്‍ന്ന് കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് നിര്‍ത്തിവച്ചു. സ്വകാര്യ വാഹനങ്ങള്‍ ഓടുന്നുണ്ട്.
ആര്‍എസ്എസ് ജില്ലാനേതാവ് എന്‍.സുനില്‍കുമാറിനെ ചൊവ്വാഴ്ച പുലര്‍ച്ചെ കിളിമാനൂരില്‍ വച്ച് ക്വാളിസിലെത്തിയ ഒരു സംഘം വെട്ടികൊലപ്പെടുത്തുകയായിരുന്നു.












Click it and Unblock the Notifications