പിടിച്ചെടുത്ത സ്വത്തുക്കള്‍ മാവോയിസ്റുകള്‍ തിരിച്ചുനല്‍കുന്നു
കാഠ്മണ്ഡു: തീവ്രവാദപ്രവര്‍ത്തനങ്ങളിലൂടെ അനധികൃതമായി പിടിച്ചെടുത്ത എല്ലാ വസ്തുവകകളും ഉടമസ്ഥര്‍ക്ക് വിട്ടുകൊടുക്കാന്‍ നേപ്പാളിലെ മാവോയിസ്റുകള്‍ തീരുമാനിച്ചു. സപ്തകക്ഷി സഖ്യവുമായി ഉണ്ടാക്കിയ പന്ത്രണ്ടിന ധാരണയുടെ അടിസ്ഥാനത്തിലാണ് വസ്തുവകകള്‍ തിരിച്ചുനല്‍കാന്‍ തീരുമാനിച്ചിരിക്കുന്നതെന്ന് മാവോയിസ്റു വക്താവ് കൃഷ്ണ ബഹാദൂര്‍ മഹാര ഒരു പ്രസ്താവനയില്‍ അറിയിച്ചു.
വസ്തുവകകള്‍ ചര്‍ച്ചകള്‍ക്കു ശേഷം ഉടമസ്ഥര്‍ക്ക് തിരിച്ചേല്‍പിക്കുന്ന പ്രക്രിയ എത്രയും പെട്ടെന്ന് ആരംഭിക്കാന്‍ സി പി എന്‍-മാവോയിസ്റു പാര്‍ട്ടി അതിന്റെ പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. തുടങ്ങാനിരിക്കുന്ന സമാധാന ചര്‍ച്ചകള്‍ കൂടുതല്‍ ഫലപ്രദമാക്കുന്നതിനായി നേപ്പാളിലും ഇന്ത്യയിലുമായി തടവില്‍ക്കഴിയുന്ന നേതാക്കളെ എത്രയും പെട്ടന്ന് സ്വതന്ത്രരാക്കാനും മഹാറ പ്രസ്താവനയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ചര്‍ച്ചക്കുള്ള പെരുമാറ്റച്ചട്ടം നേപ്പാള്‍ സര്‍ക്കാര്‍ സത്യസന്ധമായ രീതിയില്‍ രൂപീകരിക്കുമെന്നും മാവോയിസ്റ് വക്താവ് പ്രസ്താവനയില്‍ പ്രതീക്ഷ പ്രകടിപ്പിച്ചു. ഇതുസംബന്ധിച്ച് മാവോയിസ്റുകല്‍ 22 നിര്‍ദ്ദേശങ്ങളടങ്ങിയ പെരുമാറ്റച്ചട്ടം മുന്നോട്ടു വച്ചിട്ടുണ്ടെങ്കിലും ഇതുസംബന്ധിച്ച് സര്‍ക്കാര്‍ അഭിപ്രായങ്ങള്‍ മുന്നോട്ടുവെച്ചിട്ടില്ല. ഇതിനിടയില്‍ തിങ്കളാഴ്ച നേപ്പാളിലെ വിവിധ ജില്ലകളിലായി അഞ്ച് മാവോയിസ്റ് പ്രവര്‍ത്തകരെ സ്വതന്ത്രരാക്കിയതായി റിപ്പോര്‍ട്ടുചെയ്യപ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications