അസമില്‍ തൂക്കു മന്ത്രിസഭക്കു സാധ്യത
ഗുവാഹത്തി: അസമിലെ 104 നിയമസഭാ മണ്ഡലങ്ങളില്‍ നിന്നുളള ഫലം അറിവായപ്പോള്‍ തൂക്കു മന്ത്രിസഭക്കുള്ള സാധ്യതകള്‍ തെളിയുന്നു. കോണ്‍ഗ്രസ്സ് മൂന്ന് സീറ്റു നേടുകയും 45 എണ്ണത്തില്‍ മുന്നിട്ടുനില്‍ക്കുകയും ചെയ്യുന്നുണ്ട്.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 72സീറ്റാണ് കോണ്‍ഗ്രസ്സിന് ലഭിച്ചിരുന്നത്. തൊട്ടടുത്ത എതിരാളികളായ അസം ഗണ പരിഷത്തിന് (എജിപി)ഇതേവരെ ഒരു സീറ്റുമാത്രമേ ലഭിച്ചിട്ടുള്ളു. കഴിഞ്ഞ തവണ് 19സീറ്റാണ് എ ജി പി ക്കു ലഭിച്ചിരുന്നത്. സി പി എം -3, അസ്സം യുനൈറ്റഡ് ഡമോക്രാറ്റിക്(എ യുഡിഎഫ്)-6, മറ്റുള്ളവര്‍ -17 എന്നിങ്ങനെയാണ് ലഭ്യമായ കക്ഷിനില.
സ്വതന്ത്രസ്ഥാനാര്‍ത്ഥികളുടെയും എ യു ഡി എഫിന്റെയും സഹായത്തോടെ കൂട്ടുകക്ഷി സര്‍ക്കാര്‍ രൂപീകരിക്കാമെന്ന പ്രതീക്ഷയിലാണ് അസമിലെ കോണ്‍ഗ്രസ്സ് നേതൃത്വം. പ്രധാനപ്പെട്ട കക്ഷികള്‍ക്കൊന്നും ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തില്‍ പുതുതായി രൂപം കൊണ്ട എ യുഡിഎഫ് പോലുള്ള ചെറിയ പാര്‍ട്ടികളായിരിക്കും അസമിന്റെ വിധി നിര്‍ണയിക്കുകയെന്ന് എയുഡിഎഫ് നേതാവ് ബദറുദ്ദീന്‍ അഹമ്മദ് അഭിപ്രായപ്പെട്ടു.
അതേസമയം അസം മുഖ്യമന്ത്രി തരുണ്‍ ഗൊഗോയ് തിറ്റാബര്‍ മണ്ഡലത്തില്‍നിന്നും എജിപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിബൃന്ദാബന്‍ ഗോസ്വാമി തന്റെ മണ്ഡലമായ തേസ്പുരില്‍നിന്നും വിജയം നേടിയിട്ടുണ്ട്.












Click it and Unblock the Notifications