ബംഗാളില്‍ ഇടതുമുന്നണിക്ക് ചരിത്രവിജയം
കൊല്‍ക്കത്ത: ചരിത്രം സൃഷ്ടിച്ചുകൊണ്ട് പശ്ചിമ ബംഗാളില്‍ ഇടുതുമുന്നണി വീണ്ടും അധികാരത്തിലേക്ക്. ഏഴാം തവണയാണ് ബംഗാളില്‍ എല്‍ഡിഎഫ് നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയിക്കുന്നത്.
ആകെയുള്ള 293 സീറ്റില്‍ 235ഉംനേടിയാണ് ഇടുതുമുന്നണി ഇത്തവണയും ബംഗാളില്‍ അധികാരമുറപ്പിച്ചത്. പ്രധാന എതിരാളികളായ തൃണമൂല്‍ കോണ്‍ഗ്രസ്സിന് ആകെ 29സീറ്റുമാത്രമേ നേടാന്‍ കഴിഞ്ഞിട്ടുള്ളു. 2001ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ 60സീറ്റുകള്‍ നേടാന്‍ തൃണമുല്‍ കോണ്‍ഗ്രസ്സിന് കഴിഞ്ഞിരുന്നു.
കോണ്‍ഗ്രസ്സിന് 21, ദി ഗോര്‍ഖ നാഷണല്‍ ലിബറേഷന്‍ ഫ്രന്റ്-3, സോഷ്യലിസ്റ് യൂണിറ്റി സെന്റര്‍ ഓഫ് ഇന്ത്യ-2, ജാര്‍ഖണ്ഡ് പാര്‍ട്ടി(എന്‍) -1 എന്നിങ്ങനെയാണ് ബംഗാളിലെ മറ്റു കക്ഷികളുടെ നില.
ബംഗാള്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ 58,000വോട്ടിന്റെ ഭൂരിപക്ഷത്തിന് ജാദവ്പൂര്‍ മണ്ഡലത്തില്‍ നിന്നും ജയിച്ചു. ഈ വിജയത്തില്‍ താന്‍ ജനങ്ങളോടു കടപ്പെട്ടിരിക്കുന്നുവെന്നും എല്‍ഡിഎഫ് സര്‍ക്കാറിന്റെ ഭരണത്തില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസമാണ് വിജയത്തിനുകാരണമെന്നും അലിമൂദ്ദീന്‍ സ്ട്രീറ്റിലെ സിപിഎം ആസ്ഥനത്തിരുന്ന് മുഖ്യമന്ത്രി പറഞ്ഞു.
പാര്‍ലമെന്റിന്റ ചരിത്രത്തില്‍ ഏഴാം തവണയും വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തിലേറുന്ന സര്‍ക്കാറാണ് ബംഗാളിലെ എല്‍ ഡി എഫ് സര്‍ക്കാറെന്ന് താവ് ജ്യോതി ബസു പറഞ്ഞു. അമ്പതിലേറെ സീറ്റെങ്കിലും ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് നേടുമെന്നതില്‍ പാര്‍ട്ടി നേതൃത്വത്തിന് സംശയമുണ്ടായിരുന്നില്ലെന്നും ബസു പറഞ്ഞു.












Click it and Unblock the Notifications