തമിഴ്നാട്ടില്‍ ഡിഎംകെ അധികാരത്തിലേക്ക്
ചെന്നൈ: തമിഴ്നാട്ടില്‍ ഡിഎംകെയുടെ നേതൃത്വത്തിലുള്ള മുന്നണി അധികാരത്തിലേക്ക്. 234 സീറ്റില്‍ ഫലം പ്രഖ്യാപിച്ച 167 സീറ്റില്‍ 126ലും വിജയിച്ച ഡിഎംകെ മുന്നണി കേവലഭൂരിപക്ഷം നേടി.
രാവിലെ വോട്ടെണ്ണല്‍ തുടങ്ങിയതുമുതല്‍ ഡിഎംകെ മുന്നേറ്റമാണ് കണ്ടത്.
മൊത്തം 234 നിയമസഭാ മണ്ഡലങ്ങളുള്ള തമിഴ്നാട്ടില്‍ 129 സീറ്റിലാണ് ഡിഎംകെ മത്സരിക്കുന്നത്. ഡിഎംകെക്ക് തനിച്ച് ഭൂരിപക്ഷം കിട്ടില്ലെന്നും മുന്നണിയിലെ മറ്റു പാര്‍ട്ടികളുടെ പിന്തുണയോടെ മാത്രമേ വിജയിക്കാനാവൂവെന്നും വ്യക്തമായിട്ടുണ്ട്.












Click it and Unblock the Notifications